Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2018 11:06 AM IST Updated On
date_range 1 March 2018 11:06 AM ISTസർക്കാർ തിരിച്ചുപിടിച്ച തുക തിരികെ നൽകണമെന്ന് ജില്ല പഞ്ചായത്ത്
text_fieldsbookmark_border
മലപ്പുറം: സർക്കാർ നിലപാട് മൂലം ജില്ലക്ക് നഷ്ടപ്പെട്ട 75.25 കോടി രൂപ ജില്ല പഞ്ചായത്തിന് തിരിച്ചുനൽകണമെന്ന് ഭരണസമിതി യോഗം. പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. 2014-15 സാമ്പത്തിക വർഷംവരെ അതാത് വർഷത്തെ െചലവഴിച്ച തുക കഴിച്ച് ബാക്കി അടുത്ത വർഷത്തേക്ക് ക്യാരി ഓവറായി ഓപണിങ് ബാലൻസ് എന്ന പേരിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ചിരുന്നു. 2015-16ൽ ജില്ല പഞ്ചായത്തിന് 116.28 കോടി രൂപ ബജറ്റിൽ അനുവദിച്ചു. ഇതിൽ 92.23 കോടി രൂപ െചലവഴിച്ചു. ബാക്കിയുള്ള 24.05 കോടി രൂപ 2016-17േലക്ക് ക്യാരി ഓവറായി അനുവദിച്ചില്ല. 2016-17ൽ 51.20 കോടി രൂപ സർക്കാർ തിരിച്ചെടുത്തു. ഈ വർഷം 96.24 കോടി രൂപ അനുവദിച്ചതിൽ 45.04 കോടി രൂപയേ െചലവഴിച്ചിരുന്നുള്ളൂ. ബാക്കി തുകയാണ് തിരിച്ചുപിടിച്ചത്. ചിലവഴിക്കേണ്ട തുകയുടെ മിനിമം ശതമാനം ഈ വർഷവും ഗവ. പ്രഖ്യാപിച്ചിരുന്നില്ല. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉമ്മർ അറക്കൽ അടിയന്തര പ്രമേയം വഴി ഈ വിഷയം സഭയുടെ ശ്രദ്ധയിൽപെടുത്തി. ബക്കർ ചെർണ്ണൂർ പ്രമേയത്തെ പിന്താങ്ങി. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി തുടങ്ങിയ എല്ലാ പ്രാദേശിക ഭരണകൂടങ്ങളുടെയും ഫണ്ടിൽനിന്നും ഇതേ വിധം ലക്ഷങ്ങൾ തിരിച്ചുപിടിച്ചിട്ടുണ്ടെന്ന് സലീം കുരുവമ്പലം വ്യക്തമാക്കി. ഹയർ സെക്കൻഡറിയിൽ അഡ്മിനിസ്ട്രേറ്റിവ് സ്പെഷൽ റൂൾസ് വേണം -കെ.എച്ച്.എസ്.ടി.യു മലപ്പുറം: ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ അടിയന്തരമായി അക്കാദമിക് സ്പെഷൽ റൂൾസ് നടപ്പാക്കണമെന്ന് കെ.എച്ച്.എസ്.ടി.യു ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. വകുപ്പിലെ കാലങ്ങളായുള്ള ഡെപ്യൂട്ടേഷൻ നിയമനങ്ങൾ അവസാനിപ്പിക്കണം. ഹയർ സെക്കൻഡറിയിൽ ജോയൻറ് ഡയറക്ടർ തസ്തിക പ്രിൻസിപ്പലിെൻറ പ്രമോഷൻ തസ്തികയാക്കണമെന്നും ആർ.ഡി.ഡി തസ്തികക്ക് പ്രത്യേക സ്കെയിൽ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് ടി.പി. അബ്ദുൽ ഹക്കീം, ജനറൽ സെക്രട്ടറി സി.എ.എൻ. ശിബിലി, ട്രഷറർ എ. ഷബീറലി, സി. മൂസക്കുട്ടി, കെ.കെ. അലവിക്കുട്ടി, ടി.പി. അലി, വി.കെ. നാസർ, കെ.പി. അനസ്, സലാഹ് തങ്ങൾ, എം. ജാഫർ എന്നിവർ സംസാരിച്ചു. ഐ.എൻ.എൽ: ടി.എ. സമദ് പ്രസിഡൻറ്, സി.പി. അൻവർ സാദത്ത് ജനറൽ സെക്രട്ടറി മലപ്പുറം: ഐ.എൻ.എൽ ജില്ല കമ്മിറ്റി ഭാരവാഹികളായി തയ്യിൽ സമദ് (പ്രസി.), പ്രഫ കെ.കെ. മുഹമ്മദ്, ഒ.എം.എ. ജബ്ബാർ ഹാജി, കെ.പി. അബ്ദുറഹ്മാൻ ഹാജി, എം. അലവിക്കുട്ടി മാസ്റ്റർ (വൈ. പ്രസി.), സി.പി. അൻവർ സാദത്ത് (ജന. െസക്ര.), ഖാലിദ് മഞ്ചേരി, ഇ.വി. അബ്ദുൽ അസീസ്, റഹ്മത്തുല്ല ബാവ, സലീം ഹാജി കക്കാടൻ (ജോ. െസക്ര.), സാധു റസാഖ് (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. മൂന്നുവർഷമാണ് കമ്മിറ്റിയുടെ കാലാവധി. ജില്ല റിട്ടേണിങ് ഓഫിസർ കാസിം ഇരിക്കൂർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പ്രഫ. എ.പി. അബ്ദുൽ വഹാബ്, അഡ്വ. ഷമീർ പയ്യനങ്ങാടി, നൗഫൽ തടത്തിൽ, സി.എച്ച്. മുസ്തഫ എന്നിവർ സംസാരിച്ചു. സംസ്ഥാന കൗൺസിലിലേക്കുള്ള ജില്ല പ്രതിനിധികളെ െതരഞ്ഞെടുത്തു. സി.പി. അൻവർ സാദത്ത് സ്വാഗതവും ഖാലിദ് മഞ്ചേരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story