Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസഹപാഠികൾക്ക്​ പഠിക്കാൻ...

സഹപാഠികൾക്ക്​ പഠിക്കാൻ വെളിച്ചമൊരുക്കി വിദ്യാർഥികൾ

text_fields
bookmark_border
ആനക്കര: നാടോടികളായെത്തി പ്രദേശത്തുകാരുടെ ഒരു ഭാഗമായി മാറിയ കുടുംബത്തിന് നന്മ സോളാർ വെളിച്ചമേകി. ആനക്കര പഞ്ചായത്തിലെ കൂടല്ലൂര്‍ സ്‌കൂള്‍ വിദ്യാർഥികളായ അരശി​െൻറയും അജയി​െൻറയും വീട്ടിലാണ് സ്‌കൂളിലെ നന്മ ക്ലബ് അംഗങ്ങൾ സോളാർ സ്ഥാപിച്ചത്. വര്‍ഷങ്ങള്‍ക്കു മുമ്പ് അട്ടപ്പാടിയില്‍നിന്നും വന്ന് നാടോടിജീവിതം നയിച്ചിരുന്ന അരശി​െൻറയും അജയി​െൻറയും കുടുംബം വര്‍ഷങ്ങളായി ആനക്കര പഞ്ചായത്തി​െൻറ വിവിധ ഭാഗങ്ങളില്‍ താമസിക്കുകയാണ്. കുട്ടികളെ കൂടല്ലൂര്‍ സ്‌കൂളില്‍ ചേര്‍ത്തതിന് ശേഷം ജാറത്തിനു സമീപം പുഴയോരത്ത് പുറമ്പോക്ക് ഭൂമിയില്‍ താല്‍ക്കാലികമായി നിര്‍മിച്ച വീട്ടിലാണ് താമസം. തിരിച്ചറിയല്‍ രേഖകളോ ഭൂമിസംബന്ധമായ രേഖകളോ ഇല്ലാത്തതിനാല്‍ വീട്ടിലേക്ക് വൈദ്യുതി ലഭിച്ചിട്ടില്ല. ഇവരോടൊപ്പമുള്ള മറ്റു കുടുംബങ്ങള്‍ പുഴയോരത്തും കടത്തിണ്ണയിലുമായാണ് താമസിക്കുന്നത്. ആ കുടുംബങ്ങളിലെ കൂടല്ലൂര്‍ എ.ജെ.ബി സ്‌കൂളിലെ വിദ്യാർഥികളായ അമ്മുവും ശരത്തും ജാനകിയും ഇവരുടെ വീട്ടിലാണ് രാത്രിപഠനത്തിനും അന്തിയുറങ്ങാനുമെത്തുക. ചെറിയ എമര്‍ജന്‍സി ലൈറ്റ് തൊട്ടടുത്ത വീടുകളില്‍നിന്ന് ചാര്‍ജ് ചെയ്ത് അതി​െൻറ വെളിച്ചത്തിലായിരുന്നു പഠനം. ഇവര്‍ക്ക് പഠിക്കാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുന്നതി​െൻറ ഭാഗമായാണ് 'സഹപാഠിക്കൊരു നുറുങ്ങുവെട്ടം' എന്ന പേരില്‍ സോളാര്‍ ലൈറ്റുകള്‍ സ്ഥാപിച്ചത്. ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സിന്ധു രവീന്ദ്രകുമാര്‍ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യാന്‍ ശ്രമിക്കുമെന്ന് സിന്ധു രവീന്ദ്രകുമാര്‍ അറിയിച്ചു. നന്മ ക്ലബ് കോഒാഡിനേറ്റര്‍ എം.ആര്‍. രാഗേഷ്, പ്രധാനാധ്യാപിക വി.എന്‍. രമാദേവി, പി.ടി.എ പ്രസിഡൻറ് പി.കെ. കുഞ്ഞുമുഹമ്മദ്, അധ്യാപികമാരായ കെ. സുജാത, കെ.ടി. പ്രീത എന്നിവര്‍ നേതൃത്വം നല്‍കി. കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്‌സ് തൃത്താല ബ്ലോക്ക് സമ്മേളനം കൂറ്റനാട്: കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്‌സ് തൃത്താല ബ്ലോക്ക് സമ്മേളനം കുമ്പിടിയില്‍ നടന്നു. ജില്ല സെക്രട്ടറി ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി പി. രാജന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.കെ. പ്രദീപ്, എൻ. വിജയകുമാരി അനുശോചന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ല പ്രസിഡൻറ് പി. വിശ്വനാഥന്‍ നായര്‍ മാസിക പ്രകാശനം നടത്തി. ബ്ലോക്ക് സെക്രട്ടറി ടി.പി. ശിവശങ്കരൻ, പി. ഗോപാലന്‍നായർ, വി. രാജഗോപാല്‍, നാദിയ കെ. അഷറഫ്, കല്യാണി എം.ആര്‍, എം.കെ. ശിവരാമൻ, ഡോ. പി.കെ.കെ. ഹുറൈര്‍കുട്ടി, ഇ.കെ. കേശവന്‍ മാസ്റ്റർ, ശിവശങ്കരന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. പി. രാജന്‍ (പ്രസി.), വി. രാമചന്ദ്രൻ, പി.കെ. രാധ (വൈസ് പ്രസി.), ടി.പി. ശിവശങ്കരന്‍ (സെക്ര.), എം.കെ. ഗോപാലകൃഷ്ണൻ, കെ. വേലുണ്ണി (ജോ. സെക്ര.), ടി. വേണുഗോപാലന്‍ (ട്രഷ.), എം.കെ. ശിവരാമന്‍, ഇ.കെ. കേശവന്‍ (ജില്ല കമ്മിറ്റി പ്രതിനിധികള്‍). ചിത്രം (പെന്‍ഷന്‍ ) കേരള സ്റ്റേറ്റ് സർവിസ് പെന്‍ഷനേഴ്‌സ് തൃത്താല ബ്ലോക്ക് സമ്മേളനം കുമ്പിടിയില്‍ ജില്ല സെക്രട്ടറി ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story