Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2018 10:56 AM IST Updated On
date_range 30 Jun 2018 10:56 AM ISTപി. മേരിക്കുട്ടി ഇന്ന് വിരമിക്കും
text_fieldsbookmark_border
തിരുവനന്തപുരം: ആർ.എസ്.എസ് മേധാവിക്കെതിെരയുള്ള കേസ്, കരുണ എസ്റ്റേറ്റ് ഏറ്റെടുക്കൽ തുടങ്ങി സർവിസിലിരിക്കെ അവിസ്മരണീയമായ നിരവധി ഉത്തരവുകളിൽ ഒപ്പിട്ട പി. മേരിക്കുട്ടി ശനിയാഴ്ച സിവിൽ സർവിസിൽനിന്ന് വിരമിക്കും. ലാർഡ് ബോർഡ് സെക്രട്ടറിയായിരിക്കെയാണ് കരുണ എസ്റ്റേറ്റ് ഏറ്റെടുത്തത്. പഞ്ചായത്ത് ഡയറക്ടർ പദവിയിൽനിന്നാണ് പടിയിറക്കം. പാലക്കാട് കലക്ടറായിരിക്കെ അട്ടപ്പാടിയിലെ ആദിവാസിസമൂഹത്തിന് വേണ്ടി നടത്തിയ ഇടെപടലുകളും ഗോവിന്ദാപുരത്തെ അയിത്തത്തിനെതിരായ നീക്കങ്ങളും പ്രശംസ പിടിച്ചുപറ്റി. 2017ലെ സ്വാതന്ത്ര്യദിനത്തിലാണ് പാലക്കാട് കര്‍ണകിയമ്മന്‍ സ്കൂളില്‍ ജില്ലകലക്ടറുടെ വിലക്ക് മറികടന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് ദേശീയപതാക ഉയര്‍ത്തിയത്. ഇൗ സംഭവത്തിൽ കേെസടുക്കാൻ ശിപാർശ നൽകി. കലക്ടറുടെ നടപടി സർക്കാർ അംഗീകരിച്ചു. തൊടുപുഴ സ്വദേശിയായ മേരിക്കുട്ടി 1984ൽ ധനകാര്യ സെക്രേട്ടറിയറ്റിൽ അസിസ്റ്റൻറായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. 1986 ലാണ് റവന്യൂവകുപ്പിൽ പ്രവേശിച്ചത്. 16 വർഷം െഡപ്യൂട്ടി കലക്ടറായി വിവിധ ജില്ലകളിൽ സേവനം അനുഷ്ഠിച്ചു. ആർ.ഡി.ഒ, എ.ഡി.എം തുടങ്ങിയ പദവികൾ വഹിച്ചു. 2006ലാണ് െഎ.എ.എസ് ലഭിച്ചത്. ലാൻഡ് യൂസ് ബോർഡ് കമീഷണർ, ലീഗൽ മെേട്രാളജി ഡയറക്ടർ, ലാൻഡ് റവന്യൂ ജോയൻറ് കമീഷണർ, തൊഴിലുറപ്പ് ഡയറക്ടർ, ഗ്രാമ വികസന കമീഷണർ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു. തൊടുപുഴ ഉടുമ്പന്നൂർ കൊച്ചുപറമ്പിൽ ഐസക്കിെൻറ ഭാര്യയാണ്. മക്കൾ: ആനന്ദ് േജാസ് ഐസക്, അലിൻ ജോർജ് ഐസക്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story