Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിപ്പൂർ, റെയിൽവേ:...

കരിപ്പൂർ, റെയിൽവേ: യൂത്ത്​ കോൺഗ്രസ്​ പാർല​െമൻറ്​ മാർച്ച്​ നടത്തുന്നു

text_fields
bookmark_border
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തെ തകർക്കാർ ശ്രമിക്കുന്ന ഉദ്യോഗസ്ഥ-ഭരണകൂട കൂട്ടുകെട്ടിനെതിരെയും െറയിൽവേ മലപ്പുറം ജില്ലയോട് കാണിക്കുന്ന അവഗണനക്കെതിരെയും യൂത്ത് കോൺഗ്രസ് മലപ്പുറം പാർലമ​െൻറ് കമ്മിറ്റി ജൂൈല അവസാന വാരം ഡൽഹിയിൽ പാർലമ​െൻറിലേക്ക് മാർച്ച് നടത്തും. റൺവേ, റിസ നവീകരണം പൂർത്തിയായി ഇടത്തരം വലിയ വിമാനങ്ങൾ കാത്തിരിക്കുന്ന കരിപ്പൂരിനെ തകർക്കാനാണ് ശ്രമം. െറയിൽവേ ഭൂപടത്തിൽനിന്ന് മലപ്പുറത്തെ ഇല്ലാതാക്കാനാണ് അധികൃതരും കേന്ദ്ര മന്ത്രിസഭയും ശ്രമിക്കുന്നത്. 30 ദീർഘദൂര ട്രെയിനുകളാണ് ജില്ലയിൽ എവിടെയും സ്റ്റോപ്പില്ലാതെ കടന്നുേപാകുന്നത്. സമരത്തി​െൻറ ആദ്യഘട്ടം എന്ന രീതിയിൽ 30ന് വിമാനത്താവള മാർച്ച് നടത്താനും ജൂലൈ ആദ്യവാരം വള്ളിക്കുന്ന് െറയിൽവേ സ്റ്റേഷനിൽ സമരം നടത്താനും തീരുമാനിച്ചു. യോഗത്തിൽ പ്രസിഡൻറ് റിയാസ് മുക്കോളി അധ്യക്ഷത വഹിച്ചു. സി.കെ. ജംഷീർ, പി.കെ. നൗഫൽ ബാബു, പി. നിധീഷ്, കളത്തിൽ സജാദ് ബാബു, ഉമ്മർ ചോലയിൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story