Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2018 11:20 AM IST Updated On
date_range 27 Jun 2018 11:20 AM ISTകുമരംപുത്തൂർ ഹൗസിങ് സൊസൈറ്റിയിലെ രാജി: എൽ.ഡി.എഫിലെ ചേരിപ്പോര് കനക്കുന്നു
text_fieldsbookmark_border
മണ്ണാർക്കാട്: ജില്ലയിലെ സി.പി.ഐയുടെ ഏക സഹകരണ സംഘമായ കുമരംപുത്തൂർ ഹൗസിങ് സൊസൈറ്റി എൽ.ഡി.എഫിലെ ചേരിപ്പോരിനൊടുവിൽ അഡ്മിനിസ്േട്രറ്റിവ് ഭരണത്തിലായി. പ്രസിഡൻറുൾപ്പെടെ ഡയറക്ടമാരുടെ രാജി അടവുനയത്തിെൻറ ഭാഗമെന്നാണ് സൂചന. ഏറെ കാലമായി ജില്ലയിൽ നിലനിൽക്കുന്ന സി.പി.ഐ-സി.പി.എം തർക്കത്തിെൻറ ഉൽഭവ കേന്ദ്രമായ കുമരംപുത്തൂരിൽ സി.പി.ഐയുടെ നട്ടൊല്ലൊടിക്കുന്നതാണ് ഭരണസമിതിയിലെ കൂട്ടരാജി. മുതിർന്ന സി.പി.ഐ നേതാവും ജില്ല വൈസ് പ്രസിഡൻറുമായിരുന്ന ഹൗസിങ് സൊസൈറ്റി പ്രസിഡൻറ് പി. പ്രഭാകരെൻറ നേതൃത്വത്തിലാണ് 11 അംഗ ഭരണ സമിതിയിലെ ആറംഗങ്ങൾ രാജിവെച്ചത്. ഇതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട ഭരണസമിതി പിരിച്ചുവിടുകയും അഡ്മിസ്േട്രറ്റർ ഭരണം ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനുശേഷം ഇരുപാർട്ടികൾക്കുമിടയിൽ ഉടലെടുത്ത അഭിപ്രായ വ്യത്യാസം പരസ്യമായ വിഴുപ്പലക്കിലേക്കും വ്യക്തിഹത്യകളിലേക്കുമെത്തിയിരുന്നു. ഇതിനിടെ നടന്ന കുമരംപുത്തൂർ സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും പരസ്പരം കാലുവാരുകയും ചെയ്തു. വടംവലിക്ക് ഒടുവിൽ സി.പി.ഐയെ അടിയോടെ പിഴുത് സി.പി.എം ഒറ്റകക്ഷിയായി ബാങ്ക് ഭരണം ൈകയിലൊതുക്കി. ഇതിെൻറ തുടർച്ചയാണ് ഹൗസിങ് സൊസൈറ്റിയിലെ രാജി. പതിനൊന്നംഗ ഭരണ സമിതിയിൽ സി.പി.ഐക്ക് എട്ടും സി.പി.എമ്മിന് മൂന്ന് ഡയറക്ടർമാരുമാണ് നിലവിലുള്ളത്. ഇതിൽ സി.പി.ഐയിലെ മൂന്നും സി.പി.എമ്മിലെ മൂന്ന് അംഗങ്ങളുമടക്കം ആറുപേരാണ് രാജിവെച്ചത്. അതിനിടെ, രാജിവെച്ച സി.പി.ഐയിലെ ഒരംഗത്തിെൻറ ഒപ്പ് വ്യാജമാണെന്നും ആരോപണമുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story