Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2018 11:15 AM IST Updated On
date_range 27 Jun 2018 11:15 AM ISTഅഭിമുഖം മാറ്റിയതറിഞ്ഞില്ലെന്ന്; ഡി.എം.ഒ ഓഫിസിൽ ബഹളം
text_fieldsbookmark_border
മലപ്പുറം: ആശുപത്രി അറ്റൻഡർ തസ്തികയിലേക്കുള്ള അഭിമുഖം മാറ്റിയതറിയാതെ ജില്ല മെഡിക്കൽ ഓഫിസിലെത്തിയ വനിത ഉദ്യോഗാർഥികൾ ബഹളം വെച്ചു. ചൊവ്വാഴ്ച രാവിലെയാണ് കണ്ണൂർ, വയനാട് ജില്ലകളിൽ നിന്നടക്കമുള്ളവർ അഭിമുഖത്തിന് വന്നത്. നിപ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇത് മാറ്റിവെച്ചിട്ടുണ്ടെന്ന് ഡി.എം.ഒ ഓഫിസ് ജീവനക്കാർ അറിയിച്ചതോടെ ഇവർ ബഹളം വെക്കുകയായിരുന്നു. എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി അറ്റൻഡർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് ജൂൺ ആദ്യവാരം ഉദ്യോഗാർഥികൾക്ക് ഇൻറർവ്യൂ കാർഡ് അയച്ചിരുന്നു. പിന്നീട് നിപ ഭീഷണിയെത്തുടർന്ന് ഇത് മാറ്റിവെച്ചതായി അധികൃതർ മാധ്യമങ്ങൾക്ക് വാർത്താക്കുറിപ്പ് നൽകി. ഈ വിവരമറിയാതെയാണ് 30ഓളം പേർ എത്തിയത്. ഇൻറർവ്യൂ കാർഡ് അയച്ചവർക്ക് ഇത് മാറ്റിവെച്ച വിവരവും നേരിട്ട് അറിയിക്കേണ്ടിയിരുന്നുവെന്ന് ഇവർ പറഞ്ഞു. എന്നാൽ, ഉദ്യോഗാർഥികളുടെ ഫോൺ നമ്പർ കൈവശമില്ലെന്നും രണ്ട് തവണ പത്രവാർത്ത നൽകിയിട്ടുണ്ടെന്നുമാണ് ഡി.എം.ഒ ഓഫിസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story