Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമുൻ നഗരസഭ കൗൺസിലറുടെ...

മുൻ നഗരസഭ കൗൺസിലറുടെ പറമ്പിൽ മാലിന്യം തള്ളിയ സംഭവം: ഏഴു ​പേർക്കെതിരെ കേസ്​

text_fields
bookmark_border
പെരിന്തൽമണ്ണ: മുൻ നഗരസഭ കൗൺസിലർ ഷീബ ഗോപാലി​െൻറ പറമ്പിൽ രാത്രിയിൽ മാലിന്യം തള്ളിയ ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തു. രാമദാസ് എന്ന കണ്ണൻ, ഷബീൽ ഹംസ, ലിജോ, ജബ്ബാർ, മണികണ്ഠൻ, രഞ്ജിത്, വിനയൻ എന്നിവരെ പ്രതിചേർത്താണ് കേസ്. ഷീബയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് സംഭവം. നഗരസഭ കോഴിക്കോട് റോഡ് ബൈപാസിനടുത്ത് ഷീബയുടെ തറവാട് വീടിനോട് ചേർന്ന സ്ഥലത്താണ് കെ.എൽ. 53 ജി. 7949 ഗുഡ്സ് ഒാേട്ടായിൽ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം തള്ളിയത്. ഇൗ സ്ഥലത്ത് ഷീബ കെട്ടിടം പണിയാൻ പ്രാരംഭ നടപടികൾ നടത്തിവരികയായിരുന്നു. ഇതിനായി ലോണും പാസായിട്ടുണ്ട്. മഴ മാറിയശേഷം കെട്ടിടംപണി ആരംഭിക്കാനിരിക്കെയാണ് അതിക്രമം. കഴിഞ്ഞ ദിവസം രഞ്ജിത് എന്നയാൾ മുൻ നഗരസഭ കൗൺസിലറുടെ മാലിന്യം എന്നു പറഞ്ഞ് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. എന്നാൽ, നഗരസഭയിൽ മാലിന്യം എടുക്കുന്നവർക്ക് താൻ മാലിന്യം നൽകിയിട്ടില്ലെന്നും. ഇത് തന്നെ അപമാനിക്കാൻ വേണ്ടി ഇട്ടതാണെന്നും ഷീബ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഇതിന് ശേഷമാണ് പറമ്പിൽ മാലിന്യം തള്ളിയത്. പടം.... pmna m3 ഷീബയുടെ പറമ്പിൽ തള്ളിയ മാലിന്യം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story