Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2018 11:03 AM IST Updated On
date_range 27 Jun 2018 11:03 AM ISTകള്ളനോട്ടും പ്രിൻററും പിടിച്ച കേസ്: രണ്ടാം പ്രതിയെ കസ്റ്റഡിയിൽ വാങ്ങും
text_fieldsbookmark_border
മലപ്പുറം: ഡി.പി.ഒ റോഡിൽനിന്ന് കള്ളനോട്ടുകളും നോട്ടടി യന്ത്രവും പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട കേസിൽ കോടതിയിൽ കീഴടങ്ങിയ രണ്ടാം പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ മലപ്പുറം പൊലീസ് അപേക്ഷ നൽകി. മുഖ്യപ്രതി, റിമാൻഡിലുള്ള എറണാകുളം ചെമ്പുമുക്ക് കെ.കെ റോഡിൽ വിൽബർട്ടിെൻറ ബന്ധു ഗീവറാണ് (50) കഴിഞ്ഞദിവസം മലപ്പുറം കോടതിയിൽ കീഴടങ്ങിയത്. നേരത്തേ കസ്റ്റഡിയിൽ വാങ്ങിയ വിൽബർട്ടിനെയുമായി പൊലീസ് എറണാകുളത്തും ചെന്നൈയിലും തെളിവെടുത്തിരുന്നു. പഴയ ഫോേട്ടാേകാപ്പിയർ മെഷീൻ ഇയാൾ എറണാകുളത്തുനിന്ന് 1.25 ലക്ഷം രൂപക്കാണ് വാങ്ങിയത്. പുതിയതിന് നാലുലക്ഷം രൂപ വിലയുണ്ട്്. നോട്ടടിക്കാനുള്ള പേപ്പറും അനുബന്ധ സാധനങ്ങളും വാങ്ങിയ ചെന്നൈയിലെ കടയിലെത്തിച്ചും തെളിവെടുത്തു. അഞ്ചുവർഷം മുമ്പ് ആന്ധ്രയിൽ കള്ളനോട്ട് അടിക്കുന്നതിനിടെ വിൽബർട്ട് അടക്കം ഏതാനും മലയാളികൾ പിടിയിലായിരുന്നു. ഇൗ കേസിൽ ഇയാൾ ശിക്ഷിക്കപ്പെട്ടിരുന്നില്ല. ഡി.പി.ഒ റോഡിലെ വാടക ക്വാർേട്ടഴ്സിൽ കഴിഞ്ഞ മേയ് 30ന് മലപ്പുറം പൊലീസ് നടത്തിയ പരിശോധനയിലാണ് വിൽബർട്ട് കള്ളനോട്ടും യന്ത്രങ്ങളുമായി പിടിയിലായത്. സെക്യൂരിറ്റി നൂലായി ഉപയോഗിക്കുന്ന ഗിൽറ്റ് പേപ്പർ, വാട്ടർ മാർക്ക് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഉപകരണം, കളർ, നോട്ടിന് ബലമുണ്ടാക്കാൻ ഉപയോഗിക്കുന്ന സ്റ്റാർച് എന്നിവയും പിടിച്ചെടുത്തിരുന്നു. അന്ന് ഒാടിരക്ഷപ്പെട്ട ഗീവർ പിന്നീട് കോടതിയിൽ കീഴടങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story