Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമലപ്പുറം പ്രസ്​ ക്ലബ്​...

മലപ്പുറം പ്രസ്​ ക്ലബ്​ ആക്രമണം: ഒരു ആർ.എസ്​.എസ്​ പ്രവർത്തകൻകൂടി പിടിയിൽ

text_fields
bookmark_border
മലപ്പുറം പ്രസ്​ ക്ലബ്​ ആക്രമണം: ഒരു ആർ.എസ്​.എസ്​ പ്രവർത്തകൻകൂടി പിടിയിൽ
cancel
മലപ്പുറം: മലപ്പുറം പ്രസ്ക്ലബ് ആക്രമണ കേസിൽ ഒരാൾകൂടി പിടിയിലായി. ആർ.എസ്.എസ് പ്രവർത്തകനായ തിരൂരങ്ങാടി വെളിമുക്ക് പടിഞ്ഞാറെ പുരക്കൽ നിധീഷ് (36) ആണ് അറസ്റ്റിലായത്. ഇയാളെ മഞ്ചേരി സബ് ജയിലിൽ റിമാൻഡ് ചെയ്തു. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ഞായറാഴ്ച രാത്രി ഒരു മണിയോടെ വീട്ടിൽനിന്നാണ് മലപ്പുറം ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലി​െൻറ നിർദേശപ്രകാരം പൊലീസ് ഇയാളെ പിടികൂടിയത്. മേയ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. ആർ.എസ്.എസ് പ്രകടനത്തിനിടെ ഇരുചക്ര വാഹനക്കാരനെ ആക്രമിക്കുന്നതി​െൻറ ഫോേട്ടാ എടുത്തതിന് ചന്ദ്രിക ഫോേട്ടാഗ്രാഫർ ഫുവാദ് സനീനെ ഏതാനും പേർ പ്രസ് ക്ലബിൽ കയറി ആക്രമിക്കുകയായിരുന്നു. ഫോൺ പിടിച്ചുവാങ്ങി കൊണ്ടുപോയ സംഘം കസേരകൾ അലേങ്കാലമാക്കുകയും ചെയ്തു. കേസിൽ ആർ.എസ്.എസ് പ്രവർത്തകരായ വാഴക്കാട് ചെറുവായൂർ നടക്കലക്കണ്ടി ദിലീപ്‌കുമാർ (31), ചെറുവായൂർ കല്ലിങ്ങത്തൊടി ഷിബു (30) എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു. ഇവർക്ക് പിന്നീട് കോടതി ജാമ്യം അനുവദിച്ചു. േകസിൽ ഏഴുപേർകൂടി പിടിയിലാകാനുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story