Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2018 5:26 AM GMT Updated On
date_range 25 Jun 2018 5:26 AM GMTമൂന്നക്ക ലോട്ടറി ചൂതാട്ടം: നാലുപേര്‍ അറസ്റ്റില്‍
text_fieldsbookmark_border
പെരിന്തല്‍മണ്ണ: ലോട്ടറിക്കട കേന്ദ്രീകരിച്ച് നിയമവിരുദ്ധമായി മൂന്നക്ക ലോട്ടറി ചൂതാട്ടം നടത്തിയതിന് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുള്ള്യകുര്ശ്ശി വാളാംപുഴക്കല് സുബ്രഹ്മണ്യൻ (55), ആക്കപ്പറമ്പ് വളയങ്ങാടി രമേശ് (37), തൂത പാറക്കല്‍ മുഹമ്മദ് റിയാസ് (28), കുന്നപ്പള്ളി കടവത്ത് രാമചന്ദ്രൻ (50) എന്നിവരെയാണ് എസ്.ഐ വേലായുധനും സംഘവും അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ മുനിസിപ്പല്‍ സ്റ്റേഡിയം കോംപ്ലക്സിലെ ഫോര്‍ സ്റ്റാര്‍ ലോട്ടറിക്കട കേന്ദ്രീകരിച്ചായിരുന്നു ചൂതാട്ടം. നിയമവിരുദ്ധമായി ലോട്ടറിയുടെ മൂന്നക്ക നമ്പറുകള്‍ക്ക് തുക നല്‍കുകയായിരുന്നു. 6750 രൂപയും പൊലീസ് കണ്ടെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്നുള്ള പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story