Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോൺഗ്രസ്​ മഞ്ചേരി...

കോൺഗ്രസ്​ മഞ്ചേരി സമ്മേളന വാർഷികാഘോഷം; വരവേൽക്കാൻ ബ്ലോക്ക്​ ​േകാൺഗ്രസ്​ കമ്മിറ്റി

text_fields
bookmark_border
മഞ്ചേരി: ജന്മി-കുടിയാൻ വിഷയത്തിൽ നിർണായക കാൽവെപ്പ് നടത്തിയ കോൺഗ്രസി‍​െൻറ മഞ്ചേരി സമ്മേളനം നൂറാം വർഷത്തോടടുക്കുേമ്പാൾ വരവേൽക്കാൻ വിവിധ പദ്ധതികളുമായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി. ടൗണിനു സമീപത്തെ പാളയപ്പറമ്പ് മൈതാനത്ത് നടന്ന സമ്മേളനത്തിൽ ആനിബസൻറും മഞ്ചേരി രാമയ്യരുമടക്കമുള്ള നേതാക്കൾ പങ്കെടുത്തിരുന്നു. 1920 ഏപ്രിൽ 28, 29 തീയതികളിലായിരുന്നു സമ്മേളനം. ഒരു വർഷത്തെ വൈവിധ്യമാർന്ന ആഘോഷ പരിപാടികൾക്കാണ് പദ്ധതി. ചരിത്രത്തി​െൻറ തനിയാവർത്തനമായി അന്നത്തെ സമ്മേളന വേദിയായ പാളയപറമ്പിൽ 2019 ഏപ്രിൽ 28, 29 തീയതികളിൽ ഒാർമസമ്മേളനം നടത്തും. ജൂൺ 23ന് സമ്മേളന പ്രഖ്യാപനം നടന്നു. ജൂലൈ അഞ്ചിന് മഞ്ചേരി രാമയ്യരുടെ ജന്മദിനത്തിൽ മഞ്ചേരിയുടെ മതേതര മനസ്സ് വിഷയത്തിൽ ചർച്ച നടത്തും. ഓഗസ്റ്റ് 17ന് നേതാജി ജയന്തിയിൽ യുവജന സദസ്സ്, സെപ്റ്റംബർ 20ന് ഗുരുദേവ‍​െൻറയും ആനിബസൻറി‍​െൻറയും സമാധിദിനത്തിൽ ഗുരുവന്ദനം, ആനി ബസൻറിന് ആദരം, ഒക്ടോബർ ഒന്നിന് ലോക വയോജന വയോധികർക്ക് ആദരം, കേരളപ്പിറവി ദിനത്തിൽ ആറു വില്ലേജുകളിൽ മേരാ ഭാരത് മഹാൻ, ഡിസംബർ ആറിന് ഡോ. അംബേദ്കറുടെ ചരമദിനത്തിൽ ഭരണഘടന സംരക്ഷണാചരണം, 2019 ജനുവരി ഒന്നിന് ആഗോള കുടുംബ ദിനത്തിൽ മൺമറഞ്ഞ നേതാക്കളെ അനുസ്മരിക്കുന്ന വഴിവിളക്ക്, ഫെബ്രുവരി 14ന് പാർലമ​െൻറ് ദിനത്തിൽ ജനപ്രതിനിധി സഭ, മാർച്ച് 12ന് ദണ്ഡിയാത്രാരംഭ ദിനത്തിൽ പതാകദിനം തുടങ്ങിയ പരിപാടികളും നടക്കും. 2019 മേയ് 10ന് രാജീവ് ഗാന്ധിയുടെ മഞ്ചേരി സന്ദർശന സ്മൃതിയും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി തയാറാക്കുന്ന ചരിത്ര പുസ്തകത്തി​െൻറ പ്രകാശനവും നടത്തും. മണ്ണിൽ പണിയെടുക്കുന്നവർക്കാണ് മണ്ണി‍​െൻറ അവകാശമെന്ന പ്രമേയം കോൺഗ്രസി‍​െൻറ ഈ സമ്മേളനത്തിലാണ് വരുന്നത്. 1921ൽ മലബാർ കലാപത്തിൽ കർഷകരും കുടിയാന്മാരുമടക്കം അണിനിരന്നതിനുള്ള ഊർജം ഈ സമ്മേളനത്തിൽനിന്നാണ് ലഭിച്ചതെന്ന് ദേശീയ നിർവാഹക സമിതി അംഗവും മഞ്ചേരി എൻ.എസ്.എസ് കോളജ് ചരിത്രവിഭാഗം അധ്യാപികയുമായ ഡോ. എം. ഹരിപ്രിയ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story