Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2018 11:17 AM IST Updated On
date_range 24 Jun 2018 11:17 AM ISTനിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി; 4000 രൂപ പിഴ ഈടാക്കി
text_fieldsbookmark_border
കോങ്ങാട്: മേഖലയിലെ കച്ചവട സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി. ബന്ധപ്പെട്ട കച്ചവടക്കാരിൽനിന്ന് 4000 രൂപ പിഴ ചുമത്തി. കോങ്ങാട് ടൗൺ, 16ാം മൈൽ, പാറശേരി എന്നിവിടങ്ങളിൽ പലചരക്ക്, പച്ചക്കറി വാഹനങ്ങളിലെത്തിച്ച് വിൽപന നടത്തുന്നവർ, പ്രാദേശികതലങ്ങളിലെ കടകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗ്, ഗ്ലാസ് എന്നിവയാണ് പിടികൂടിയത്. നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതും വിൽപന നടത്തുന്നതും കുറ്റകരമായതിനാൽ തുടർ പരിശോധനകൾ കർശനമാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പരിശോധനക്ക് ഹെൽത്ത് ഇൻസ്പെക്ടർമാരായ എ.കെ. ഹരിദാസ്, ജെ.എച്ച്.ഐമാരായ പി.വി. സാജൻ, നൈസിൽ മുഹമ്മദ്, സി.സി. മോൻ തോമസ് എന്നിവർ നേതൃത്വം നൽകി. പട്ടികജാതി ക്ഷേമസമിതി ലോക്കൽ സമ്മേളനം മണ്ണൂർ: പട്ടികജാതി ക്ഷേമസമിതി (പി.കെ.എസ്) മണ്ണൂർ ലോക്കൽ സമ്മേളനം ജില്ല പ്രസിഡൻറ് ടി.പി. കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. പീതാംബരൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഒ.വി. സ്വാമിനാഥൻ, ലോക്കൽ സെക്രട്ടറി ടി.ആർ. ശശി, മധുസൂദനനുണ്ണി, ശാന്തകുമാരി, ജയശ്രീ, എ.കെ. ബാലകൃഷ്ണൻ, കെ. സെയ്തലവി, അസീസ്, സുരേന്ദ്രൻ, ജയപ്രകാശൻ, എം. ഉണ്ണികൃഷ്ണൻ, ബ്രിജേഷ്, മുത്തലി, ഒ.എം. മുരളി, എം. ഉണ്ണികൃഷ്ണൻ, ഗണേശൻ എന്നിവർ സംസാരിച്ചു. സദേഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. 200ലേറെ പ്രതിനിധികൾ പങ്കെടുത്തു. വൈകീട്ട് നടന്ന പൊതുസമ്മേളനവും സമ്മാനവിതരണവും ആദരിക്കൽ ചടങ്ങും സംസ്ഥാന വൈസ് പ്രസിഡൻറ് എസ്. അജയകുമാർ ഉദ്ഘാടനം ചെയ്തു. പോത്തുണ്ടി ഡാമിൽ ജലനിരപ്പുയർന്നു; കർഷകർ പ്രതീക്ഷയിൽ നെന്മാറ: കാലവർഷം കനത്തതോടെ പോത്തുണ്ടി ഡാമിൽ ജലനിരപ്പ് ഉയർന്നു. കഴിഞ്ഞദിവസം രേഖപ്പെടുത്തിയത് 98.5 മീറ്ററാണ്. ഇതുകഴിഞ്ഞ വർഷം ഇതേ സമയത്തുള്ളതിനെക്കാൾ പത്തര മീറ്റർ അധികമാണ്. മഴ തുടർന്നാൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഡാം നിറയും. കഴിഞ്ഞ കാലവർഷത്തിൽ മഴ കുറഞ്ഞതുമൂലം ഡാം നിറഞ്ഞിരുന്നില്ല. 108.2 മീറ്ററാണ് ഡാമിെൻറ മൊത്തം സംഭരണശേഷി. കാലവർഷത്തിൽ നെല്ലിയാമ്പതി മലനിരകളിൽ നിന്നുള്ള ശക്തമായ നീരൊഴുക്കാണ് ജലനിരപ്പുയർത്തിയത്. ഡാം നിറഞ്ഞാൽ രണ്ടാം വിളകൃഷിക്ക് കനാൽ വെള്ളം സുഭിക്ഷമാകുമെന്ന പ്രതീക്ഷയിലാണ് നെൽകർഷകർ. ഇപ്പോൾ പാടശേഖരങ്ങളിൽ ആവശ്യത്തിലധികം വെള്ളമുണ്ട്. പച്ചക്കറി കൃഷിയും നല്ല രീതിയിലാണെന്ന പക്ഷത്തിലാണ് കൃഷിക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story