Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൊണ്ടോട്ടി നഗരസഭയിൽ...

കൊണ്ടോട്ടി നഗരസഭയിൽ വീണ്ടും വെട്ട്​: 67 ലക്ഷത്തി​െൻറ 24 പദ്ധതികൾ റദ്ദാക്കി

text_fields
bookmark_border
കൊണ്ടോട്ടി: റദ്ദാക്കിയ പദ്ധതികൾ പ്രതിപക്ഷ കൗൺസിലർമാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ല ആസൂത്രണ സമിതി പുനഃസ്ഥാപിച്ചതിന് പിറകെ കൊണ്ടോട്ടി നഗരസഭയിൽ വീണ്ടും പദ്ധതികൾ റദ്ദാക്കി. 60 ലക്ഷം രൂപയുടെ 24 വികസന പദ്ധതികളാണ് കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗം റദ്ദാക്കിയത്. പുനഃസ്ഥാപിക്കാൻ നിർദേശിച്ച പദ്ധതികൾ അംഗീകരിക്കുന്നതിനായി ചേർന്ന യോഗത്തിലാണ് ഇവ റദ്ദാക്കിയത്. വലിയ തോടിലുൾപ്പെടെയുള്ള വി.സി.ബിയുടെ അറ്റകുറ്റപ്പണികൾ റദ്ദാക്കിയതിൽ പ്രധാനപ്പെട്ടതാണ്. എേട്ടാളം വി.സി.ബികളുടെ അറ്റകുറ്റപണി പദ്ധതിയിൽ ഉൾപ്പെട്ടിരുന്നു. എൻ.എച്ച് കോളനി സ്കൂളിൽ സ്റ്റേഡിയം ആദ്യഘട്ട നിർമാണത്തിന് നീക്കിവെച്ച 10 ലക്ഷം രൂപ റദ്ദാക്കി. മാസങ്ങളായി തകർന്ന തുറക്കൽ-വിമാനത്താവള റോഡി​െൻറ നവീകരണത്തിന് 11 ലക്ഷം രൂപ വകയിരുത്തിയിരുന്നു. കൂടാതെ, നിരവധി അംഗൻവാടികളുടെ പുനരുദ്ധാരണവുമാണ് റദ്ദാക്കിയവയിൽ ഉൾപ്പെട്ടത്. എസ്റ്റിമേറ്റ് തയാറാക്കി സാേങ്കതികാനുമതി ലഭിച്ച പദ്ധതികളാണ് റദ്ദാക്കിയത്. ഇവയിൽ അധികവും പ്ലാൻ ഫണ്ടിൽ നിന്നാണ് തുക നീക്കിവെച്ചത്. പദ്ധതി റദ്ദാക്കുന്നേതാടെ ഇൗ തുകയും നഷ്ടപ്പെടും. എഗ്രിമ​െൻറ് ഇല്ലെന്ന കാരണത്താലാണ് സ്പിൽ ഒാവറായ പദ്ധതികൾ റദ്ദാക്കിയത്. വീണ്ടും ഇവ നടപ്പാക്കണമെങ്കിൽ നടപടിക്രമങ്ങൾ ഇനിയും ആവർത്തിക്കണം. ഇതിന് സമയമെടുക്കുന്നതോടെ വിവിധ വികസന പ്രവർത്തനങ്ങളിൽ കാലതാമസവും വരും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story