Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2018 11:11 AM IST Updated On
date_range 23 Jun 2018 11:11 AM ISTരക്തം ദാനം ചെയ്തു
text_fieldsbookmark_border
പാലക്കാട്: തമിഴ്നടൻ വിജയുടെ ജന്മദിനമായ വെള്ളിയാഴ്ച ഒാൾ കേരള വിജയ് ഫാൻസ് അസോസിയേഷൻ പ്രവർത്തകർ ജില്ല ആശുപത്രിയിൽ രക്തദാനം നടത്തി. മിഷൻ എൽ.പി സ്കൂളിലെ വിദ്യാർഥികൾക്ക് നോട്ട് ബുക്കുകളും ജില്ല ആശുപത്രിക്ക് ബെഡ് ഷീറ്റും വിതരണം ചെയ്തു. ഫാർമേഴ്സ് ക്ലബ് ഉദ്ഘാടനം മുതലമട: പറയമ്പള്ളം നന്മ ഫാർമേഴ്സ് ക്ലബിെൻറ ഉദ്ഘാടനം നബാഡ് ഡി.ഡി.എം രമേഷ് വേണുഗോപാൽ നിർവഹിച്ചു. മുതലമട പഞ്ചായത്ത് പ്രസിഡൻറ് കെ. ബേബിസുധ അധ്യക്ഷത വഹച്ചു. എസ്.ബി.ഐ മുതലമട ബ്രാഞ്ച് മാനേജർ മോഹൻദാസ്, കൃഷി അസി. ലൈല, ആർ. അരവിന്ദാക്ഷൻ, സുരേഷ്, കോമളം, നാരായണൻ, പി. ഗിരിദാസ്, കെ. സുരേഷ് ബാബു, പി. ഹരിദാസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story