Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2018 11:05 AM IST Updated On
date_range 23 Jun 2018 11:05 AM ISTപി.സി. ഹംസ: അനുശോചന യോഗം സംഘടിപ്പിച്ചു
text_fieldsbookmark_border
മണ്ണാർക്കാട്: പൊതുപ്രവർത്തകൻ എങ്ങനെയായിരിക്കണമെന്നതിെൻറ ഉത്തമ മാതൃകയായിരുന്നു പി.സി. ഹംസയെന്ന് അനുശോചനയോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പൊതുമണ്ഡലത്തിൽ ധാർമികതയിൽ ഉൗന്നിയ മാതൃക പ്രവർത്തനമാണ് പി.സി നടത്തിയതെന്നും അദ്ദേഹത്തിെൻറ വിയോഗം രാഷ്ട്രീയ-സാമൂഹിക-വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവർത്തന മേഖലക്ക് തീരാനഷ്ടമാണെന്നും യോഗം അഭിപ്രായപ്പെട്ടു. അരിയൂരിൽ ചേർന്ന യോഗത്തിൽ അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ, വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി ഡോ. എസ്.ക്യു.ആർ ഇല്യാസ്, ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീർ എം.ഐ. അബ്ദുൽ അസീസ്, അസി. അമീർ ശൈഖ് മുഹമ്മദ് കാരകുന്ന് തുടങ്ങി സമൂഹത്തിലെ നാനാതുറകളിലെ പ്രമുഖർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story