Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2018 11:05 AM IST Updated On
date_range 23 Jun 2018 11:05 AM ISTകോച്ച് ഫാക്ടറി: യൂത്ത് കോൺഗ്രസ് ധർണ നടത്തി
text_fieldsbookmark_border
പാലക്കാട്: വികസനം അട്ടിമറിക്കാൻ ബി.ജെ.പിയും വീഴ്ചകൾ മറച്ചുവെക്കാൻ എം.ബി. രാജേഷ് എം.പിയും ശ്രമിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ്. കഞ്ചിക്കോട് കോച്ച് ഫാക്ടറി ഇല്ലായ്മ ചെയ്യുന്ന നയത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പാർലമെൻററി മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ റെയിൽവേ ഡിവിഷനൽ ഓഫിസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.എച്ച്. ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ, വി.എസ്. വിജയരാഘവൻ, എ. രാമസ്വാമി, സി. ചന്ദ്രൻ, വി.കെ. ഷൈജു, വിനോദ് പട്ടിക്കര എന്നിവർ സംസാരിച്ചു. ആശുപത്രി റോഡിൽ പാർക്കിങ് നിരോധനം കർശനമാക്കി പാലക്കാട്: ജില്ല ആശുപത്രിയോടനുബന്ധിച്ചുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി കെട്ടിടത്തിന് സമീപത്തെ റോഡിൽ പാർക്കിങ് നിരോധനം കർശനമാക്കി ആർ.ടി.ഒ അറിയിച്ചു. വാഹനങ്ങൾ നിർത്തിയിടുന്നത് നിരോധിച്ചുള്ള ബോർഡുകൾ ഇവിടെ സ്ഥാപിച്ചു. കൂടാതെ മോട്ടോർ വാഹനവകുപ്പിെൻറ മൊബൈൽ എൻഫോഴ്സ്മെൻറ് സ്ക്വാഡ് ദിവസം മൂന്നുതവണ ഇവിടെ മിന്നൽ പരിശോധന നടത്തുന്നുണ്ട്. പരിശോധനയിൽ കണ്ടെത്തുന്ന വാഹനങ്ങളുടെ ൈഡ്രവർമാർക്ക് താക്കീത് നൽകുകയാണ്. രോഗികൾക്ക് മാർഗതടസ്സം സൃഷ്ടിക്കുന്ന രീതിയിൽ പാർക്കിങ് നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ പറഞ്ഞു. ആശുപത്രിയിൽ എത്തുന്നവർ മാത്രമല്ല, സമീപത്തെ കടകളിലും സ്ഥാപനങ്ങളിലും വരുന്നവർപോലും ഇവിടെയാണ് വാഹനങ്ങൾ നിർത്തുന്നത്. വീതി കുറഞ്ഞ വഴിയിൽ ഓട്ടോറിക്ഷകളും മറ്റും വെട്ടിത്തിരിക്കുന്നത് രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ഗർഭിണികൾ, കൈക്കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാർ, വയോജനങ്ങൾ എന്നിവരടക്കം നൂറുകണക്കിന് പേരാണ് ദിവസവും ആശുപത്രിയിൽ എത്തുന്നത്. പരാതി ശക്തമായതിനെ തുടർന്ന്, സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ ചെയർമാൻ സി.ജെ. ആൻറണി പാർക്കിങ് നിരോധിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആർ.ടി.ഒക്ക് നിർദേശം നൽകിയിരുന്നു. എൻ.എസ്.എസ് േപ്രാഗ്രാം ഓഫിസർമാർക്ക് പരിശീലനം പാലക്കാട്: 'ക്ലീൻ കാമ്പസ് ഗ്രീൻ കാമ്പസ്' പദ്ധതിയുടെ ഭാഗമായി ശുചിത്വമിഷനും കിലയും ചേർന്ന് ജില്ലയിലെ കോളജ്-ഹയർ സെക്കൻഡറി എൻ.എസ്.എസ് േപ്രാഗ്രാം ഓഫിസർമാർക്ക് ദ്വിദിന പരിശീലനം നൽകി. മുണ്ടൂർ ഐ.ആർ.ടി.സിയിൽ നടന്ന പരിശീലനത്തിൽ ശുചിത്വ മിഷൻ ജില്ല കോഓഡിനേറ്റർ ബി.എൽ. ബിജിത്ത്, ഹരിത കേരളം മിഷൻ സ്റ്റേറ്റ് റിസോഴ്സ് പേഴ്സൻമാരായ ഡോ. കെ. വാസുദേവൻ പിള്ള, രാധാകൃഷ്ണൻ എന്നിവർ ക്ലാസെടുത്തു. ഹരിത കേരളം മിഷൻ ജില്ല കോഒാഡിനേറ്റർ വൈ. കല്യാണകൃഷ്ണൻ ഭാവി പ്രവർത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു. കില സെൻറർ കോഓഡിനേറ്റർ അജിത് മേനോൻ, ശുചിത്വ മിഷൻ േപ്രാഗ്രാം ഓഫിസർ എ. ഷെറീഫ് എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story