Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2018 10:59 AM IST Updated On
date_range 23 Jun 2018 10:59 AM ISTകുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ്: കരിമ്പയിൽ ജില്ലതല ഉദ്ഘാടനം
text_fieldsbookmark_border
കല്ലടിക്കോട്: ജൂൺ 21 മുതൽ ജൂലൈ 18വരെ കന്നുകാലികൾക്ക് കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് നടത്തുന്നതിെൻറ ഭാഗമായി പാലക്കാട് ജില്ലയിലും പ്രവർത്തനത്തിന് തുടക്കം കുറിച്ചു. മൃഗങ്ങളെ ബാധിക്കുന്ന സാംക്രമിക വൈറസ് രോഗമാണ് കുളമ്പുരോഗം. ജില്ലതല ഉദ്ഘാടനം കരിമ്പ പഞ്ചായത്തിൽ ഇടക്കുർശ്ശി എൻ.എസ്.എസ് ഹാളിൽ നടന്നു. കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. ജയശ്രീ ടീച്ചർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എം.എം. തങ്കച്ചൻ അധ്യക്ഷത വഹിച്ചു. ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. സി.പി. പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. സ്ഥിരംസമിതി അധ്യക്ഷരായ പ്രിയ, ജിമ്മി മാത്യൂ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.എം. തങ്കച്ചൻ മാത്യുസ്, മെംബർമാരായ മതിപ്പുറം, മണികണ്ഠൻ എ.ഡി.സി.പി ജില്ല കോഒാഡിനേറ്റർ ഡോ. സുമ എന്നിവർ സംസാരിച്ചു. ഡോ. സുവർണ കല്ലടിക്കോട് സ്വാഗതവും വിജയരാഘവൻ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story