Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശിരുവാണി റോഡിൽ ഗതാഗതം...

ശിരുവാണി റോഡിൽ ഗതാഗതം പുനഃസ്ഥാപിച്ചു

text_fields
bookmark_border
കല്ലടിക്കോട്: ഉരുൾപൊട്ടൽ ബാധിത പ്രദേശമായ പാലക്കയത്തുനിന്ന് ശിരുവാണിമേഖലക്ക് വ്യാഴാഴ്ച സഞ്ചാര പാതകൾ പുനഃസ്ഥാപിച്ചു. മലയോര മേഖലയിലും നാട്ടിൻ പുറങ്ങളിലും മഴ തുടരുകയാണ്. തച്ചമ്പാറ-ചെന്തണ്ട് റോഡിൽ മണ്ണിടിഞ്ഞെങ്കിലും കാര്യമായ അപകട ഭീഷണിയില്ല. ആളാറംപടിയിൽ മരംവീണ് ഒരുവീട് ഭാഗികമായി തകർന്നു. ഉരുൾപൊട്ടൽ ഭീതി നിലനിൽക്കുന്ന പായപ്പുല്ല് തടത്തിൽ കാര്യാക്കോസ്, തടത്തിൽ അന്നമ്മ എന്നിവരോട് റവന്യൂ ഉദ്യോഗസ്ഥർ മാറി താമസിക്കാൻ നിർദേശിച്ചതിനാൽ ഈ രണ്ട് വീട്ടുകാരും വാടക വീട്ടിലാണ് താമസം. പായപ്പുല്ല്, വട്ടപ്പാറ, ഇഞ്ചിക്കുന്ന്-കുണ്ടൻപൊട്ടി എന്നിവിടങ്ങളിലെ പാതകൾ തച്ചമ്പാറ ഗ്രാമപഞ്ചായത്ത് നേരിട്ട് ഗതാഗതയോഗ്യമാക്കുകയായിരുന്നു. പാർശ്വഭിത്തി തകർന്ന പാലക്കയം - കാഞ്ഞിരപ്പുഴ-റോഡിലെ വാക്കോടനിൽ തകർന്നുവീണ പാർശ്വഭിത്തി ഇനിയും നന്നാക്കിയിട്ടില്ല. അതേസമയം, കനത്ത മഴ പ്രമാണിച്ച് വിനോദ സഞ്ചാരികൾക്ക് ശിരുവാണി ഇക്കോ ടൂറിസം മേഖലയിലേക്കുള്ള വിലക്ക് തുടരുകയാണ്. പാലക്കയത്തെ മഴക്കെടുതിക്കിരയായവർക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാണ്. ചിത്രം: ഉരുൾപൊട്ടലിൽ മരംവീണ് തകർന്ന പായപ്പുല്ല് കുര്യാക്കോസി​െൻറ വീട്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story