Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2018 11:11 AM IST Updated On
date_range 22 Jun 2018 11:11 AM ISTഅപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചുനീക്കി
text_fieldsbookmark_border
പാലക്കാട്: സുല്‍ത്താന്‍പേട്ട ജങ്ഷന് സമീപം കോയമ്പത്തൂര്‍ റോഡില്‍ അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചുമാറ്റി. വ്യാഴാഴ്ച രാവിലെ ആറുമുതല്‍ ഒമ്പതുവരെ സ്റ്റേഡിയം റോഡില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയാണ് പൊളിഞ്ഞുവീഴാറായ ഇരുനില ഓടിട്ട കെട്ടിടം മണ്ണുമാന്തി ഉപയോഗിച്ച് നഗരസഭ പൊളിച്ചുനീക്കിയത്. നിരവധി യാത്രക്കാര്‍ കടന്നുപോവുന്നതും ഇടതടവില്ലാതെ വാഹനങ്ങള്‍ കടന്നുപോവുന്നതുമായ നഗരത്തിെൻറ തിരക്കേറിയ ഭാഗത്തെ കെട്ടിടമാണ് അപകടഭീഷണിയിലായത്. കഴിഞ്ഞ ഞായറാഴ്ച കെട്ടിടത്തിെൻറ ഒരു ഭാഗം തകര്‍ന്നുവീണിരുന്നു. ബാക്കിഭാഗവും ഏതു നിമിഷവും വീഴാവുന്ന അവസ്ഥയിലായിരുന്നു. ഇതേ തുടര്‍ന്നാണ് നഗരസഭ കെട്ടിട ഉടമക്ക് പൊളിച്ചുനീക്കാന്‍ നോട്ടിസ് നല്‍കിയത്. പൊളിച്ചുനീക്കിയ കെട്ടിടാവശിഷ്ടങ്ങള്‍ മാറ്റിയ ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story