Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2018 11:08 AM IST Updated On
date_range 22 Jun 2018 11:08 AM ISTവിദ്യാലയങ്ങളിൽ വിപുലമായ യോഗ ദിനാചരണം
text_fieldsbookmark_border
പട്ടാമ്പി: ഉപജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. പട്ടാമ്പി ഗവ. സംസ്കൃത കോളജിൽ 28 കേരള ബറ്റാലിയൻ കമാൻഡിങ് ഓഫിസർ കേണൽ എ. പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ കെ.സി. മണികണ്ഠൻ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. എസ്. ഷീല അധ്യക്ഷത വഹിച്ചു. ആരോഗ്യ ബോധവത്കരണം, യോഗാഭ്യാസം, പ്രദർശനം എന്നിവ നടന്നു. പള്ളിപ്പുറം രചന തിയറ്ററിൽ ജില്ലതല സെമിനാറും യോഗപ്രദർശനവും കെ.എസ്.ബി.സി.ഡി.സി സംസ്ഥാന വൈസ് പ്രസിഡൻറ് പി. മമ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. പരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. ചേതന യോഗ സംസ്ഥാന വൈസ് പ്രസിഡൻറ് ബാലകൃഷ്ണൻ പിണറായി മുഖ്യ പ്രഭാഷണം നടത്തി. ജില്ല ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് വിജയിച്ചവരെ ചടങ്ങിൽ ആദരിച്ചു. നടുവട്ടം ഗവ. ജനത ഹയർ സെക്കൻഡറി സ്‌കൂളിൽ യോഗ ക്ലാസിന് മാധവൻ ചെമ്പ്ര നേതൃത്വം നൽകി. കാരമ്പത്തൂർ എ.യു.പി സ്‌കൂളിൽ ബോധവത്‌കരണവും പരിശീലന ക്ലാസും നടന്നു. നാട്യമംഗലം എ.എം.എൽ.പി സ്‌കൂളിൽ യോഗ ക്ലാസിനും പരിശീലനത്തിനും മാധവൻ ചെമ്പ്ര നേതൃത്വം നൽകി. പി.ടി.എ പ്രസിഡൻറ് മുഹമ്മദ് സൈഫു തങ്ങൾ അധ്യക്ഷത വഹിച്ചു. പട്ടാമ്പി എം.ഇ.എസ് ഇൻറർ നാഷനൽ സ്‌കൂളിൽ യോഗ ദിനാചരണവും ലോക സംഗീത ദിനാചരണവും നടത്തി. പ്രിൻസിപ്പൽ ആശ ബൈജു സംസാരിച്ചു. പരുതൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ മാധവൻ ചെമ്പ്രയുടെ നേതൃത്വത്തിൽ യോഗ പരിശീലനം നടത്തി. പ്രധാനാധ്യാപിക പി.ഡി. അരുണ യോഗാചാര്യനെ പൊന്നാടയണിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story