Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2018 10:56 AM IST Updated On
date_range 22 Jun 2018 10:56 AM ISTവനിത ഹോസ്റ്റലില്‍ വെള്ളമില്ല; വി.സിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധം
text_fieldsbookmark_border
ഹോസ്റ്റലില്‍ വെള്ളമില്ല; വി.സിയുടെ വസതിക്ക് മുന്നില്‍ ബക്കറ്റുമായി വിദ്യാർഥിനികളുടെ പ്രതിഷേധം തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല വനിത ഹോസ്റ്റലിൽ വെള്ളമില്ലാത്തതില്‍ പ്രതിഷേധിച്ച് വൈസ് ചാൻസലറുടെ വസതിക്ക് മുന്നില്‍ വിദ്യാർഥിനികൾ സമരം നടത്തി. പുതിയ കെട്ടിടത്തില്‍ വെള്ളമില്ലാതായിട്ട് ഒരു മാസത്തോളമായെന്ന് വിദ്യാർഥിനികൾ പറയുന്നു. നിരവധി തവണ പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് വ്യാഴാഴ്ച രാവിലെ ബക്കറ്റുകളുമായി ഡിപ്പാര്‍ട്ട്മെൻറ് സ്റ്റുഡൻറ്സ് യൂനിയൻ നേതൃത്വത്തില്‍ വി.സി ഡോ. കെ. മുഹമ്മദ് ബഷീറിെൻറ ബംഗ്ലാവിന് മുന്നില്‍ സമരം നടത്തിയത്. സമരത്തെ തുടർന്ന് ഹോസ്റ്റല്‍ അധികൃതരും വിദ്യാർഥിനികളും വൈസ് ചാൻസലറുമായി ചര്‍ച്ച നടത്തി. കുടിവെള്ളമടക്കമുള്ള അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കിയതോടെ 11 മണിയോടെ സമരം അവസാനിപ്പിച്ചു. ഹോസ്റ്റലിന് മുകളിൽ പുതിയ ബ്ലോക്ക് നിർമിക്കുന്നതിനാൽ മഴവെള്ളമടക്കം മുറികളിലേക്ക് എത്തുന്നുണ്ടെന്നും വിദ്യാർഥിനികൾ പരാതി പറഞ്ഞു. ഫോട്ടോ: വനിത ഹോസ്റ്റലിലെ വെള്ള പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കാലിക്കറ്റ് സർവകലാശാല വി.സിയുടെ വസതിക്ക് മുന്നിൽ സമരം ചെയ്യുന്ന വിദ്യാർഥിനികൾ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story