Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2018 11:20 AM IST Updated On
date_range 21 Jun 2018 11:20 AM ISTകലാകാരന്മാരെ വളർത്തുന്നത് അസോസിയേഷനുകളല്ല -ബാലചന്ദ്ര മേനോൻ
text_fieldsbookmark_border
പാലക്കാട്: സിനിമയിലെ കലാകാരന്മാരെ വളര്‍ത്തുന്നത് അസോസിയേഷനുകളല്ല, വ്യക്തികളുടെ കഴിവുകൊണ്ടാണ് വളരുന്നതെന്ന് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍. ലിംക ബുക്ക് ഒാഫ് റെക്കോഡ്സില്‍ ഇടം നേടിയ ബാലചന്ദ്ര മേനോൻ പ്രസ്ക്ലബിൽ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു. സിനിമാലോകത്ത് 40 വര്‍ഷം പിന്നിട്ടത് ഏറ്റവും ഭാഗ്യമായി കരുതുന്നു. സിനിമാമേഖലയില്‍ ആരോടും വിരോധമില്ല. വ്യക്തിപരമായ ബന്ധങ്ങളില്‍ വിശ്വസിക്കുന്ന വ്യക്തിയാണ് താൻ. സാേങ്കതിക വിദ്യ പുരോഗതി കാരണം പഴയകാല സിനിമകളെ അപേക്ഷിച്ച് ഇന്നത്തെ സിനിമ ഒരുപാട് വളര്‍ന്നു. ഇപ്പോള്‍ ഇറങ്ങുന്ന സിനിമകള്‍ ഒാരോന്നും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണെന്നും അത്തരം സിനിമകളെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. റിലീസ് ചെയ്യാന്‍ പോകുന്ന 'എന്നാലും ശരത്?' സിനിമ മറ്റ് ചിത്രങ്ങളില്‍നിന്ന് വ്യത്യസ്തമാകുന്നത് പത്ത് സംവിധായകര്‍ പത്ത് കഥാപാത്രങ്ങളായി അഭിനയിക്കുന്നു എന്നതിനാലാണെന്ന് ബാലചന്ദ്രമേനോന്‍ പറഞ്ഞു. സംവിധായകന്‍ മേജര്‍ രവി, നടൻ ചാര്‍ളി, സ്വരലയ സെക്രട്ടറി ടി.ആര്‍. അജയന്‍ എന്നിവര്‍ പങ്കെടുത്തു. പ്രസ്ക്ലബ് പ്രസിഡൻറ് സി.കെ. ശിവാനന്ദന്‍ അധ്യക്ഷത വഹിച്ചു. സി.ആര്‍. ദിനേശ് സ്വാഗതവും പ്രസാദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story