Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2018 11:20 AM IST Updated On
date_range 21 Jun 2018 11:20 AM ISTസിവിൽ സപ്ലൈസ് സൂപ്പർമാർക്കറ്റുകളിൽ പാക്കിങ് നിബന്ധനകൾ പാലിക്കുന്നിെല്ലന്ന് ആക്ഷേപം
text_fieldsbookmark_border
കുഴൽമന്ദം: സിവിൽ സപ്ലൈസ് കോർപറേഷെൻറ സൂപ്പർമാർക്കറ്റുകളിലും പീപ്പിൾസ് ബസാറുകളിലും പാക്കിങ് നിബന്ധനകൾ പാലിക്കുന്നിെല്ലന്ന് ആക്ഷേപം. സബ്സിഡി ഉൽപന്നങ്ങളിലാണ് ഇൗ പ്രശ്നം. അര കിലോഗ്രാം, ഒരു കിലോ പാക്കറ്റുകളും മല്ലി, മുളക് എന്നിവ 250 ഗ്രാം പാക്കറ്റുകളിലും കടുക്, ജീരകം തുടങ്ങിയവ 50 ഗ്രാം പാക്കറ്റുകളിലും ലഭ്യമാക്കണമെന്ന നിർദേശം പലയിടത്തും പാലിക്കുന്നിെല്ലന്നാണ് പരാതി. പല വിൽപനശാലകളിലും 500 ഗ്രാം പാക്കറ്റ് മാത്രമാണ് ലഭ്യമാകുന്നത്. പാക്കിങ് ചാർജ് ഇനത്തിൽ പാക്കറ്റ് ഒന്നിന് 1.50 രൂപയാണ് സപ്ലൈകോ വാങ്ങിക്കുന്നത്. ഒരുകിലോ ഉൽപന്നം ആവശ്യപ്പെട്ടാൽ പലയിടത്തും 500 ഗ്രാം വീതമുള്ള രണ്ട് പാക്കറ്റുകളാണ് നൽകുന്നത്. ഇതോടെ പാക്കിങ് ചാർജ് ഇനത്തിൽ 1.50 രൂപ അധികം നൽകേണ്ടി വരുന്നു. അഞ്ച് കിലോ അരിക്ക് മൂന്നുരൂപയും പത്ത് കിലോക്ക് ആറുരൂപയുമാണ് പാക്കിങ് ചാർജ്. ഒരുകിലോ ആവശ്യപ്പെട്ടാൽ ഒറ്റ പാക്കറ്റായി നൽകണമെന്ന ഉത്തരവ് എല്ലാ റീജനൽ, ഡിപ്പോ മാനേജർമാർക്കും നൽകിയിട്ടുണ്ട്. 2013 ഡിസംബറിൽ ഇറങ്ങിയ ഈ ഉത്തരവ് നിലനിൽക്കെയാണ് ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത്. നിർദേശം പലയിടത്തും അട്ടിമറിക്കപ്പെട്ടതോടെ സപ്ലൈകോ കഴിഞ്ഞദിവസം വീണ്ടും ഇവ പാലിക്കുന്നതിനായി ഉത്തരവ് നൽകി. ഒരുകിലോ ഉൽപന്നം സബ്സിഡി ഇനത്തിൽ സർക്കാർ ഉപഭോക്താവിന് അനുവദിച്ചിട്ടുെണ്ടങ്കിൽ 500 ഗ്രാമിെൻറ രണ്ടു പാക്കറ്റുകൾ നൽകി ഒരെണ്ണം നോൺ സബ്സിഡി ഇനത്തിൽ വകയിരുത്തുന്നതായും ആക്ഷേപമുണ്ട്. സബ്സിഡി ഉൽപന്നങ്ങൾ മാത്രമായി വാങ്ങാൻ ഉപഭോക്താവിന് അനുമതിയുള്ളപ്പോൾ മറ്റ് ബ്രാൻഡഡ് ഉൽപന്നങ്ങൾ വാങ്ങിയാൽ മാത്രമേ സബ്സിഡി ഉൽപന്നങ്ങൾ ലഭിക്കൂ എന്ന നിർബന്ധവും ചിലയിടത്തുണ്ട്. 27 പീപ്പിൾസ് ബസാർ, 410 സൂപ്പർ മാർക്കറ്റ് എന്നിവയാണ് സപ്ലൈകോക്ക് കീഴിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story