Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2018 11:14 AM IST Updated On
date_range 21 Jun 2018 11:14 AM ISTവായന ദിനാചരണം: എഴുത്തുപെട്ടി സ്ഥാപിച്ചു
text_fieldsbookmark_border
ചെര്‍പ്പുളശ്ശേരി: വായന ദിനത്തോടനുബന്ധിച്ച് കയിലിയാട് നാരായണ മേനോൻ സ്മാരക ജനകീയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ കെ.വി.യു.പി സ്കൂളിൽ എഴുത്തുപെട്ടി സ്ഥാപിച്ചു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടപ്പാക്കുന്ന 'എെൻറ പുസ്തകം-എെൻറ കുറിപ്പ്-എെൻറ എഴുത്തുപെട്ടി' പദ്ധതിയുടെ ഭാഗമായാണ് എഴുത്തുപെട്ടി സ്ഥാപിച്ചത്. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ഇ. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. എം.എ. റസാഖ് അധ്യക്ഷത വഹിച്ചു. കെ. കൃഷ്ണൻകുട്ടി, എ. ചന്ദ്രമോഹനൻ, കെ.വി. ഷീല, പി.പി. ജയരാജൻ എന്നിവർ സംസാരിച്ചു. സി.പി. ബിന്ദു സ്വാഗതവും വി. ശാന്തിനി നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story