Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2018 11:05 AM IST Updated On
date_range 21 Jun 2018 11:05 AM ISTസി.പി.ഐ ഹെഡ്‌പോസ്റ്റ് ഒാഫിസ് മാര്‍ച്ച്
text_fieldsbookmark_border
പാലക്കാട്: കഞ്ചിക്കോട് കോച്ച് ഫാക്ടറി ഇല്ലാതാക്കുന്നതിന് കോണ്‍ഗ്രസും ബി.ജെ.പിയും മത്സരിക്കുകയാണെന്നും ഇതിന് ഇവര്‍ ജനങ്ങളോട് മാപ്പുപറയണമെന്നും ദേശീയ എക്‌സിക്യൂട്ടിവ് അംഗം കെ.ഇ. ഇസ്മയില്‍ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാറിെൻറ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സി.പി.ഐ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഹെഡ്‌പോസ്റ്റ് ഒാഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.ഐ ജില്ല കമ്മിറ്റി ഓഫിസിന് മുന്നില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് ഹെഡ്‌പോസ്റ്റ് ഒാഫിസിന് സമീപം സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി വിജയന്‍ കുനിശ്ശേരി അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി കെ.പി. സുരേഷ്‌രാജ്, കെ.പി. രാജേന്ദ്രന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ജോസ് ബേബി, കെ. മല്ലിക, കെ.സി. ജയപാലന്‍, എന്‍.ജി. മുരളീധരന്‍നാ യര്‍, ടി. സിദ്ധാര്‍ഥന്‍, കെ. കൃഷ്ണന്‍കുട്ടി, കെ.വി. ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. രണ്ടുകിലോ കഞ്ചാവും 60 ലഹരി ഗുളികകളും പിടികൂടി പാലക്കാട്: എക്‌സൈസ് സ്പെഷൽ സ്‌ക്വാഡ്, എക്‌സൈസ് ഐ.ബി സംയുക്തമായി പാലക്കാട് ടൗൺ, ഒലവക്കോട് റെയിൽവേ പരിസരം എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ രണ്ടുകിലോ കഞ്ചാവ് പിടികൂടി. 500 ഗ്രാം കഞ്ചാവുമായി ആലപ്പുഴ സ്വദേശി മുതുകുളം നേടുംപായിൽ രാജീവിനെ (23) അറസ്റ്റ് ചെയ്തു. 1.5 കിലോ കഞ്ചാവും 60 ഡയസിപാം, നൈട്രോസപം ഗുളികകളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ലഹരി മരുന്നുകേസുകൾക്കെതിരെ ശക്തമായ നടപടി എടുത്തതിെൻറ ഫലമായി ഈ വർഷം ഇതുവരെ വരെ 48 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് എക്‌സൈസ് അധികൃതർ അറിയിച്ചു. സർക്കിൾ ഇൻസ്പെക്ടർ രാകേഷിെൻറ നേതൃത്വത്തിൽ ഇൻസ്പെക്ടർ രാജീവ്, രജനീഷ് പ്രിവൻറിവ് ഓഫിസർമാരായ സജിത്ത്, യൂനുസ്, ജയപ്രകാശ്, അജിത്കുമാർ, സന്തോഷ്, വിപിൻദാസ്, സജീവ്, മുഹമ്മദ് ഷെരിഫ് സിവിൽ എക്‌സൈസ് ഓഫിസർമാരായ സുനിൽ കുമാർ, പ്രസാദ്, കണ്ണൻ, സദാംഹുസൈൻ, സ്മിത, അംബിക എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story