Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightരോഹിത്​ വെമുലക്ക്​...

രോഹിത്​ വെമുലക്ക്​ സഹായം; കുടുംബത്തെ ലീഗ്​ അപമാനിച്ചെന്ന്​ കേന്ദ്രമന്ത്രി

text_fields
bookmark_border
ന്യൂഡൽഹി: ആത്മഹത്യ ചെയ്ത ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ ദലിത് വിദ്യാർഥി രോഹിത് വെമൂലയുടെ കുടുംബത്തെ മുസ്ലിംലീഗ് അപമാനിച്ചതായി കേന്ദ്രമന്ത്രി പിയൂഷ് േഗായൽ. റാലിക്കുവേണ്ടി രോഹിതി​െൻറ കുടുംബത്തെ മുസ്ലിം ലീഗ് കേരളത്തിൽ കൊണ്ടുപോയി അപമാനിച്ചു. വാഗ്ദാനം നൽകിയ പണം നൽകിയില്ല. രാഹുൽ ഗാന്ധിയും രോഹിതി​െൻറ കുടുംബം വന്നിട്ടുള്ള പല സ്റ്റേജുകളിലും പെങ്കടുത്തിട്ടുണ്ട്. ഇത്തരം താഴ്ന്ന രാഷ്ട്രീയം ബി.ജെ.പി ഒരിക്കലും കളിക്കില്ല. രോഹിതി​െൻറ കുടുംബത്തെ അപമാനിച്ചതിന് കൂട്ടുനിന്ന രാഹുൽ മാപ്പുപറയണമെന്നും ബി.ജെ.പി ആസ്ഥാനത്ത് വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ പിയൂഷ് ഗോയൽ ആവശ്യപ്പെട്ടു. അതേസമയം, ബി.ജെ.പി പ്രചാരണത്തിനെതിരെ രോഹിതി​െൻറ അമ്മ രംഗത്തുവന്നു. മുസ്ലിം ലീഗ് വീടുവെക്കാൻ പണം വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ, എന്നെ ഉപയോഗിച്ച് അവർ രാഷ്ട്രീയം കളിച്ചിട്ടില്ല. രണ്ടര ലക്ഷത്തി​െൻറ രണ്ട് ചെക്കുകൾ അയച്ചുതന്നിരുന്നു. അതിൽ ഒന്ന് മടങ്ങി. ഇതു സംബന്ധിച്ച് ലീഗുമായി സംസാരിച്ചേപ്പാൾ പണം നേരിട്ട് നൽകാമെന്നു അറിയിച്ചതായും രോഹിതി​െൻറ അമ്മ പറഞ്ഞതായി വാർത്ത ഏജൻസിയായ എ.എൻ.െഎ റിപ്പോർട്ടു ചെയ്തു. മോദിക്കെതിരെ സംസാരിക്കുന്നത് ആരും പണം തന്നിട്ടല്ല. അത് ഇനിയും തുടരുമെന്നും അവർ വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story