Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2018 10:38 AM IST Updated On
date_range 21 Jun 2018 10:38 AM ISTകാലിക്കറ്റ് സർവകലാശാല: കായിക പഠനവകുപ്പ് ഡയറക്ടറോട് അവധിയിൽ പ്രവേശിക്കാൻ സിൻഡിക്കേറ്റ്
text_fieldsbookmark_border
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലെ കായിക പഠനവകുപ്പ് ഡയറക്ടർ ഡോ. വി.പി. സക്കീർ ഹുസൈനോട് ജൂലൈ രണ്ടുവരെ നിർബന്ധിത അവധിയെടുക്കാൻ സിൻഡിക്കേറ്റ് യോഗത്തിെൻറ നിർദേശം. കായിക പഠനവകുപ്പിെല റാഗിങ്ങുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് നടപടിക്ക് കാരണം. എം.പി.എഡ് വിദ്യാർഥികളുെട പരാതിയിൽ റാഗിങ് വിരുദ്ധ സമിതിയുടെ തീരുമാനം നടപ്പാക്കിയില്ലെന്നും റാഗിങ് നടന്നില്ലെന്ന് വ്യാജ റിപ്പോർട്ടുണ്ടാക്കി യു.ജി.സിക്ക് സമർപ്പിച്ചു എന്നുമാണ് ബുധനാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗം ആരോപിക്കുന്നത്. 10 മാസം കഴിഞ്ഞിട്ടും നടപടിയെടുത്തില്ല. വിദ്യാർഥികളുടെ പരാതി പൊലീസിന് ഡയറക്ടർ കൈമാറിയില്ലെന്നും ആരോപിച്ചു. വിദ്യാർഥി പ്രതിനിധി ശ്യാംപ്രസാദാണ് വിഷയം യോഗത്തിൽ ഉന്നയിച്ചത്. സക്കീർ ഹുസൈനെ കായിക പഠനവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് സസ്െപൻഡ് ചെയ്യണെമന്നും സിൻഡിക്കേറ്റ് അംഗങ്ങൾ ഒന്നടങ്കം ആവശ്യപ്പെട്ടു. എന്നാൽ, വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ ഇൗ നീക്കം തടഞ്ഞതായാണ് വിവരം. തുടർന്നാണ് നിർബന്ധിത അവധിയെടുക്കാൻ ആവശ്യപ്പെട്ടത്. കൂടുതൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നാലംഗ സമിതിയെ യോഗം ചുമതലപ്പെടുത്തി. കെ.കെ. ഹനീഫ, ആർ. ബിന്ദു, ടി.എം. വിജയൻ, സി.എൽ. ജോഷി എന്നിവരടങ്ങിയ സമിതിയുടെ അേന്വഷണ റിപ്പോർട്ട് ജൂൈല രണ്ടിന് ചേരുന്ന പ്രത്യേക സിൻഡിക്കേറ്റ് േയാഗം വീണ്ടും ചർച്ച ചെയ്യും. സക്കീർ ഹുസൈനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സിൻഡിക്കേറ്റ് യോഗസ്ഥലത്തേക്ക് എസ്.എഫ്.െഎ പ്രവർത്തകർ പ്രതിഷേധവുമായി എത്തിയിരുന്നു. കഴിഞ്ഞ വർഷം ജൂണിലാണ് എം.പി.എഡ് ഒന്നാം വർഷ വിദ്യാർഥികെള സീനിയർ വിദ്യാർഥികൾ റാഗ് ചെയ്തതായി പരാതി ഉയർന്നത്. അതേസമയം, വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീറിെൻറ യോഗ്യതയുമായി ബന്ധപ്പെട്ട കേസിൽ സർവകലാശാലയുടെ അഭിഭാഷകൻ തന്നെ ഹൈകോടതിയിൽ ഹാജരാകാനും തീരുമാനമായി. box രാഷ്ട്രീയ പകപോക്കലെന്ന് കായികപഠനവകുപ്പ് ഡയറക്ടർ കോഴിക്കോട്: തനിക്കെതിരെ ഇടതുപക്ഷ സിൻഡിക്കേറ്റ് നടത്തുന്നത് രാഷ്ട്രീയ പകപോക്കലാെണന്നും വ്യാജ റിപ്പോർട്ട് യു.ജി.സിക്ക് അയച്ചിട്ടില്ലെന്നും കാലിക്കറ്റ് സർവകലാശാല കായികപഠനവകുപ്പ് ഡയറക്ടർ ഡോ. വി.പി. സക്കീർ ഹുസൈൻ പറഞ്ഞു. റിപ്പോർട്ട് ഇ-മെയിൽ ചെയ്തത് ആരാെണന്ന് അന്വേഷിക്കണം. റാഗിങ്ങിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2017 ജൂൺ 19ന് വകുപ്പുതല അേന്വഷണ സമിതിയുണ്ടാക്കി സ്റ്റുഡൻറ് ഡീനിന് റിപ്പോർട്ട് നൽകിയതാണ്. പല പഠനവകുപ്പുകളിലും റാഗിങ് വിരുദ്ധ സമിതി അടുത്തകാലത്താണ് രൂപവത്കരിച്ചത്. യു.ജി.സി തള്ളിയ വിഷയം വീണ്ടും രാഷ്ട്രീയ ലക്ഷ്യത്തോടെ കുത്തിപ്പൊക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സ്വാഭാവിക നീതിക്കും അക്കാദമിക സ്വാതന്ത്ര്യത്തിനും ജനാധിപത്യ മൂല്യങ്ങൾക്കും എതിരാണ് സക്കീർ ഹുസൈന് എതിരായ നടപടിെയന്ന് കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീച്ചേഴ്സ് അേസാസിയേഷൻ (കെ.യു.ടി.എ) പ്രസിഡൻറ് ടി.എ. വാസുദേവൻ പ്രസ്താവനയിൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story