Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 10:56 AM IST Updated On
date_range 20 Jun 2018 10:56 AM ISTജില്ല കാർഷിക മേള 22 മുതൽ നിലമ്പൂരിൽ
text_fieldsbookmark_border
മലപ്പുറം: കാർഷിക വികസന, കർഷക ക്ഷേമ വകുപ്പ് ആത്്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പി.എം.കെ.എസ്.വൈ ജില്ല കാർഷിക മേള ജൂൺ 22 മുതൽ 24 വരെ നിലമ്പൂർ വീട്ടിക്കുത്ത് ഗവ. എൽ.പി സ്കൂളിൽ നടക്കും. മേളയുടെ ഭാഗമായി വിവിധ വിഷയങ്ങളിൽ കാർഷിക സെമിനാറും കാർഷിക അനുബന്ധോപാധികളുടെയും നൂതന കാർഷിക യന്ത്രങ്ങളുടേയും പ്രദർശനവും വിൽപ്പനയും നടക്കും. സർക്കാർ കൃഷി ഫാമുകൾക്കൊപ്പം, സർക്കാർ സബ്സിഡി ലഭ്യമായ സ്വകാര്യ എജൻസികളും മേളയിൽ പങ്കെടുക്കും. നാൽപ്പതോളം സ്റ്റാളുകളിലായി നടക്കുന്ന മേളയിൽ മൃഗ സംരക്ഷണ വകുപ്പിെൻറ ആഭിമുഖ്യത്തിൽ വളർത്തു മൃഗങ്ങളുടെ പ്രദർശനവും വിൽപ്പനയുമുണ്ടാവും. 22ന് ഉച്ചക്ക് രണ്ടിന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് ഹരിത കേരള മിഷെൻറ ആഭിമുഖ്യത്തിൽ മണ്ണ്, ജല സംരക്ഷണ സെമിനാർ നടക്കും. 23ന് രാവിലെ 10ന് മണ്ണ്, ആരോഗ്യ പരിപാലന സെമിനാർ നടക്കും. 24ന് രാവിലെ 10ന് മൃഗ സംരക്ഷണ സെമിനാറും ഇൻവെസ്റ്റേഴ്സ് മീറ്റും നടക്കും. വൈകീട്ട് നാലിന് സമാപന സമ്മേളനം എം.ഐ. ഷാനവാസ് എം.പി. ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story