Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 10:51 AM IST Updated On
date_range 20 Jun 2018 10:51 AM ISTമരം കയറ്റിയ ചരക്കുലോറി റോഡിൽ കുടുങ്ങി, ഗതാഗതം മുടങ്ങി
text_fieldsbookmark_border
നിലമ്പൂർ: എരുമമുണ്ട-നിലമ്പൂർ റോഡിൽ റബർമരം കയറ്റിയ ചരക്കുലോറി കുടുങ്ങി. ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. എളമ്പിലാക്കോട് ക്ഷീര സഹകരണസംഘം ഓഫിസിന് സമീപമുള്ള കയറ്റത്തിലാണ് കുടുങ്ങിയത്. കയറ്റം കയറുന്നതിനിടെ ലോറിയുടെ മുൻഭാഗം ഉയരുകയായിരുന്നു. മണ്ണുമാന്തിയുടെ സഹായത്തോടെ മുൻഭാഗം താഴ്ത്താനുള്ള ശ്രമത്തിനിടെ ലോറിയുടെ മുൻഭാഗം ഒടിഞ്ഞുതൂങ്ങി. ഇതോടെ ഇതുവഴിയുള്ള മറ്റു വാഹനങ്ങളുടെ യാത്ര തടസ്സപ്പെട്ടു. റൂട്ടിലോടുന്ന ബസുകൾ നമ്പൂരിപൊട്ടി, ഇടിവണ്ണ വഴി അകമ്പാടത്തേക്ക് തിരിച്ചുവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story