Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 10:47 AM IST Updated On
date_range 20 Jun 2018 10:47 AM ISTവർണം വിതറി കാടിെൻറ മക്കളുടെ വായന ദിനാചരണം
text_fieldsbookmark_border
നിലമ്പൂർ: ഹൃദ‍്യമായ വായനദിനാചരണമാണ് കാടിെൻറ മക്കളുടെ സ്കൂളിൽ നടന്നത്. കാടുതാണ്ടി അറിവ് നുകരാനെത്തിയ കുട്ടികൾക്ക് വിദ‍്യ നുകരാൻ സഹായകരമായ പ്രവർത്തനമാണ് വെളിയംതോട് ഇന്ദിരഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ‍്യൽ സ്കൂളിൽ അധ‍്യാപകർ ഒരുക്കിയത്. 'വായനക്കൊരു പുസ്തകം' എന്ന പരിപാടി ഏറെ ശ്രദ്ധിക്കപ്പെട്ടു. കുരുന്നുകൾ ഉൾപ്പടെയുള്ള കുട്ടികൾക്കും അധ‍്യാപകർക്കും ഓരോ പുസ്തകങ്ങൾ നൽകി. ഏറെ ആകർഷണീയമായ വർണചിത്രങ്ങളോടുകൂടിയ പുസ്തകങ്ങളാണ് കുട്ടികൾക്ക് നൽകിയത്. പ്രത‍്യേകം അസംബ്ലി വിളിച്ചുചേർത്ത് പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണത്തോടെയായിരുന്നു ദിനാചരണത്തിെൻറ തുടക്കം. പ്രധാനാധ‍്യാപിക ആർ. സൗദാമിനി അനുസ്മരണ പ്രഭാഷണം നടത്തി. വിദ‍്യാർഥ വിഷ്ണു ചൊല്ലിക്കൊടുത്ത വായനദിന പ്രതിജ്ഞ അധ‍്യാപകരും വിദ‍്യാർഥികളും ഏറ്റുചൊല്ലി. കുഞ്ഞുകുട്ടികൾക്ക് പുസ്തകക്കൂട്ട് എന്ന പരിപാടിയും സംഘടിപ്പിച്ചു. അധ‍്യാപകരായ നൗഷാദ്, ലിജോ എന്നിവർ ഉദ്ഘാടനം ചെയ്തു. സീനിയർ സൂപ്രണ്ട് എ. അയ്യപ്പൻ, സ്കൂൾ മാനേജർ ദാസൻ, അധ‍്യാപകരായ എം. പ്രജീഷ് കുമാർ, പ്രഭ, വരദ, പുഷ്പലത എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story