Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 10:47 AM IST Updated On
date_range 20 Jun 2018 10:47 AM ISTകഞ്ചാവ് കടത്ത്: പ്രതികള്‍ പിടിയിലായത് പൊലീസിെൻറ ആസൂത്രിത നീക്കത്തിനൊടുവില്‍
text_fieldsbookmark_border
നിലമ്പൂര്‍: രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ ആസൂത്രിത നീക്കമാണ് നിലമ്പൂരിൽ 40 കിലോ കഞ്ചാവ് വേട്ടക്കിടയാക്കിയത്. കേരളത്തിലേക്ക് അതിര്‍ത്തി കടന്നുവരുന്ന ചരക്കു വാഹനങ്ങളും ജില്ല അതിര്‍ത്തികള്‍ കേന്ദ്രീകരിച്ച് നടത്തിയ വാഹന പരിശോധനയുമാണ് ഇതര സംസ്ഥാനങ്ങളില്‍നിന്ന് വന്‍തോതില്‍ കഞ്ചാവെത്തിക്കുന്ന സംഘത്തിലെ കാസർകോട് സ്വദേശികളായ പ്രധാനികളെ പിടികൂടാന്‍ പൊലീസിനായത്. മലപ്പുറം ജില്ല പൊലീസ് മേധാവി പ്രതീഷ്‌കുമാറിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തില്‍ ഡിവൈ.എസ്.പി എം.പി. മോഹനെൻറ നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് ഇവർ വലയിലായത്. മൊത്തവിതരണകർക്ക് കഞ്ചാവെത്തിക്കുന്ന സംഘം വലയിലായതോടെ കൂടുതൽ കണ്ണികളിലേക്കും അന്വേഷണം വ‍്യാപിപ്പിക്കാനും സംസ്ഥാനത്തേക്കുള്ള കഞ്ചാവിെൻറ ഒഴുക്ക് ഒരു പരിധിവരെ തടയാനും കഴിയുമെന്നാണ് കണക്കുകൂട്ടൽ. തുടരന്വേഷണത്തിെൻറ ഭാഗമായി പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങുമെന്ന് നിലമ്പൂർ സി.ഐ കെ.എം. ബിജു പറഞ്ഞു. വഴിക്കടവിലെ ക്ഷേത്രങ്ങളുടെ ഭണ്ഡാരങ്ങൾ തകര്‍ത്തുള്ള മോഷണം, പെരിന്തല്‍മണ്ണയില്‍ മുമ്പ് 50 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്, കുഴല്‍പ്പണം തട്ടിയ കേസ്, വാഹനമോഷണക്കേസ്സുകള്‍, നിലമ്പൂരില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണം കവര്‍ന്ന കേസ്, ജില്ലയില്‍ വിവിധയിടങ്ങളിലെ ഭവനഭേദനക്കേസുകള്‍ എന്നിവക്ക് തുമ്പുണ്ടാക്കിയതും പ്രതികളെ അറസ്റ്റ് ചെയ്തതും ഇതേ അന്വേഷണ സംഘമാണെന്നതും ശ്രദ്ധേയമാണ്. എസ്.ഐ ബിനു തോമസ്, വി.കെ. പ്രദീപ്, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ സി.പി. മുരളീധരന്‍, പി.എന്‍. മോഹനകൃഷ്ണന്‍, എന്‍.ടി കൃഷ്ണകുമാര്‍, ടി. ശ്രീകുമാര്‍, മനോജ്, ഫിറോസ്, സര്‍ജാസ്, റഹിയാനത്ത്, സക്കീറലി എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story