Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനാലുകണ്ടത്തില്‍...

നാലുകണ്ടത്തില്‍ കുഞ്ഞാണി അനുസ്മരണം

text_fields
bookmark_border
എടക്കര: എന്‍. അബ്ദുല്‍ ഖാദര്‍ എന്ന കുഞ്ഞാണിയുടെ ഒന്നാംചരമ വാര്‍ഷികദിനത്തില്‍ എടക്കരയിൽ നടന്ന അനുസ്മരണം സി.പി.എം ജില്ല സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം പി. മോഹനന്‍ അധ്യക്ഷത വഹിച്ചു. സി.പി.എം എടക്കര ഏരിയ കമ്മിറ്റി നിലവില്‍വരുന്നതിന് മുമ്പ് സി.പി.എം നിലമ്പൂര്‍ ഏരിയ കമ്മിറ്റി അംഗമായും ഇന്നത്തെ വഴിക്കടവ്, എടക്കര, മൂത്തേടം പഞ്ചായത്തുകള്‍ ഉള്‍പ്പെട്ട എടക്കര ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായും പ്രവര്‍ത്തിച്ചിച്ചിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം, എടക്കര ഗ്രാമപഞ്ചായത്ത് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. കുഞ്ഞാണിക്കൊപ്പം ആദ്യകാല പ്രവര്‍ത്തകരായ അബു ആനപ്പട്ടത്ത്, അബൂബക്കര്‍ തോട്ടത്തില്‍, ഭാര്‍ഗവന്‍ ഇടയിലയ്യത്ത്, ബീരാന്‍ കാങ്കട, ജോര്‍ജ് ചാമത്തുകുഴി, വേലായുധന്‍ കായിവളമ്പില്‍, സുദര്‍ശന പണിക്കര്‍, ഹംസ ഓട്ടുപാറ, മുഹമ്മദ് അരീക്കാടന്‍, ടി.എന്‍. സുകുമാരന്‍, തങ്കമ്മു വടക്കുന്നേല്‍, ബാലന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സി.പി.എം ഏരിയ സെക്രട്ടറി ടി. രവീന്ദ്രന്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ എം.ആര്‍. ജയചന്ദ്രന്‍, പി. ഷെഹീര്‍, ജി. ശശിധരന്‍, പി.സി. നാഗന്‍, പാര്‍ട്ടി നേതാക്കളായ എം. ഉമ്മര്‍, സോമന്‍, പി.ടി. തോമസ്കുട്ടി, അഡ്വ. യു. ഗിരീഷ് കുമാര്‍, എം.കെ. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story