Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 10:47 AM IST Updated On
date_range 20 Jun 2018 10:47 AM ISTവൃക്കരോഗികളുടെ ചികിത്സ ഫണ്ടിലേക്ക് പ്രവാസി കൂട്ടായ്മയുടെ കൈത്താങ്ങ്
text_fieldsbookmark_border
പൂക്കോട്ടുംപാടം: അമരമ്പലം റിയാദ് പ്രവാസി കൂട്ടായ്മയായ അമരിയ (അമരമ്പലം റിയാദ് പ്രവാസി അസോസിയേഷൻ) വൃക്കരോഗികൾക്കായി സഹായധനം വിതരണം ചെയ്തു. അമരമ്പലം ഗ്രാമപഞ്ചായത്തിലെ അച്ചാറും കമ്പനിയിലെ ബാവക്കുത്ത് സുഹ്റാബി, ചെട്ടിപ്പാടം മീമ്പറ്റ അയ്യപ്പൻ എന്നീ രോഗികൾക്കുള്ള ചികിത്സ ധനസഹായമാണ് വിതരണം ചെയ്തത്. അമരമ്പലം പഞ്ചായത്തിലെ ജീവകാരുണ്യ പ്രവർത്തനരംഗത്തും സാമൂഹിക സേവനരംഗത്തും വിദ്യാഭ്യാസ രംഗത്തും നിരന്തരമായ സംഭാവനകൾ നൽകുന്ന അമരിയ കൂട്ടായ്മയുടെ നിര്‍ധനരായ രോഗികള്‍ക്കുള്ള സാന്ത്വനമായാണ് ചികിത്സ സഹായം നല്‍കിയത്. അമരിയ പ്രവാസി കൂട്ടായ്മയിൽ പ്രവർത്തിക്കുന്ന പ്രവാസികളിൽനിന്ന് സ്വരൂപിച്ച തുകയാണ് വിതരണം ചെയ്തത്. പ്രവാസി കൂട്ടായ്മ പ്രസിഡൻറ് ഫിറോസ് ചെമ്മല, മുസ്തഫ അത്തിമണ്ണിൽ, ബനൂജ് പുലത്ത്, വീരാൻ പനോലൻ, തുടങ്ങിയവരും സുഹ്റ ചികിത്സ സഹായ കമ്മിറ്റി ഭാരവാഹികളായ മുനീഫ കടവത്ത്, അഷ്റഫ് പരി, പന്തപുലാൻ മുഹമ്മദ്, മീമ്പാറ്റ അയ്യപ്പൻ സഹായ സമിതി ഭാരവാഹികളായ പുതിയ വീട്ടിൽ സനിൽകുമാര്‍ എന്നിവർ സംബന്ധിച്ചു. ചികിത്സ ധനസഹായം സുഹ്റാബിക്ക് വേണ്ടി വാർഡ് അംഗം മുനീഷ തടവത്തും അയ്യപ്പന് വേണ്ടി കുടുംബാംഗങ്ങളും ഏറ്റുവാങ്ങി. ഫോട്ടോ ppm2 അമരിയ പ്രവാസി കൂട്ടായ്മയുടെ വൃക്കരോഗികളുടെ ചികിത്സ ഫണ്ടിലേക്ക് സഹായധനം പഞ്ചായത്ത് അംഗം മുനീഷ കടവത്ത് ഏറ്റുവാങ്ങുന്നു --
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story