Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 10:44 AM IST Updated On
date_range 20 Jun 2018 10:44 AM ISTഇ^വായനയിലേക്ക് മിഴികൾ തുറന്ന് അൽജാമിഅ സെൻട്രൽ ലൈബ്രറി
text_fieldsbookmark_border
ഇ-വായനയിലേക്ക് മിഴികൾ തുറന്ന് അൽജാമിഅ സെൻട്രൽ ലൈബ്രറി പെരിന്തൽമണ്ണ: ദക്ഷിണേന്ത്യയിലെ തന്നെ മികച്ച ഇസ്ലാമിക് റഫറൻസ് ലൈബ്രറികളിലൊന്നായ ശാന്തപുരം അൽജാമിഅ അൽഇസ്ലാമിയ സെൻട്രൽ ലൈബ്രറി, വായന ദിനത്തോടനുബന്ധിച്ച് ഡിജിറ്റൽ വായനക്കായി മിഴികൾ തുറക്കുന്നു. അന്താരാഷ്ട്ര ഡിജിറ്റൽ ലൈബ്രറികളിലെ പുസ്തകങ്ങളടക്കം പഠിക്കാനും പരിശോധിക്കാനുമുള്ള സൗകര്യങ്ങൾ ഒരുക്കി, അതിരുകളില്ലാത്ത വായനയുടെ ഇ-ജാലകം തുറക്കുകയാണ് അൽജാമിഅ. അത്യപൂർവ ഇ-പുസ്തകങ്ങളും ജേണലുകളും വായനക്കാരന് അതിവേഗം ലഭ്യമാക്കുന്നതിന് വ്യത്യസ്ത ശീർഷകങ്ങളിലായി തരം തിരിച്ച് ഇവിടെ ശേഖരിച്ചിട്ടുണ്ട്. ഇസ്ലാമിക് ബാങ്കിങ്, ഫിലോസഫി, ചരിത്രം, ജ്യോഗ്രഫി, സോഷ്യൽ സ്റ്റഡീസ്, മതം തുടങ്ങി വിവിധ തലക്കെട്ടുകളിലായി കാൽ ലക്ഷത്തിൽപരം പുസ്തകങ്ങളുള്ള ഡിജിറ്റൽ സോഫ്റ്റ് വെയർ, ഡിജിറ്റൽ ആർകൈവ്സ് എന്നിവ അൽജാമിഅ ഡിജിറ്റൽ ലൈബ്രറിയെ ഇ-ലോകത്തിലേക്കുള്ള ആകർഷണ കേന്ദ്രമാക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശ യൂനിവേഴ്സിറ്റികളിൽ നിന്നുമുള്ള ഗവേഷക വിദ്യാർഥികൾ, ചരിത്ര ഗവേഷകർ, അധ്യാപകർ തുടങ്ങി നിരവധി പേർ നിലവിൽ അൽജാമിഅ ലൈബ്രറിയിലെ സന്ദർശകരാണ്. ഇവർക്കെല്ലാം ഉപയോഗപ്രദമാവുന്ന രീതിയിലാണ് ഡിജിറ്റൽ ലൈബ്രറി സംവിധാനിച്ചതെന്ന് ചീഫ് ലൈബ്രേറിയൻ കെ.പി. ശമീം പറയുന്നു. പാശ്ചാത്യ, പൗരസ്ത്യ ഭാഷകളിലായി അര ലക്ഷത്തിൽപരം ഗ്രന്ഥശേഖരമുള്ളതാണ് ഇവിടത്തെ സാധാരണ ലൈബ്രറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story