Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 10:42 AM IST Updated On
date_range 20 Jun 2018 10:42 AM ISTദേശീയപാത വികസനം; അരീത്തോട് സ്ഥലമളക്കാനെത്തിയവരെ നാട്ടുകാർ മടക്കി അയച്ചു
text_fieldsbookmark_border
തിരൂരങ്ങാടി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഇരകളുടെ നഷ്ടപ്പെടുന്ന ഭൂമി അളക്കാനെത്തിയ സർവേ ടീമിനെ നാട്ടുകാർ മടക്കിയയച്ചു. തലപ്പാറ അരീത്തോട് തലവെട്ടി ഭാഗത്താണ് സംഘം ചൊവ്വാഴ്ച അളവിനെത്തിയത്. ഇതോടെ അളവിനെ എതിർത്ത് നാട്ടുകാർ സംഘടിച്ചു. അരീത്തോട്, വലിയപറമ്പ് ഭാഗങ്ങളിൽ നടന്ന ആദ്യ സർവേ തടഞ്ഞതുമായി ബന്ധപ്പെട്ട് പൊലീസും നാട്ടുകാരും തമ്മിൽ വലിയ സംഘർഷമുണ്ടായിരുന്നു. പ്രശ്നം രൂക്ഷമായതോടെ നഷ്ടം കുറക്കുന്ന തരത്തിൽ അലൈൻമെൻറ് മാറ്റുന്നത് പരിഗണിക്കാമെന്ന അധികൃതരുടെ ഉറപ്പിനെ തുടർന്ന് സർവേ നിർത്തിവെച്ചിരുന്നു. പ്രശ്നം പരിഗണിക്കുന്നതിന് മുമ്പ് ഭൂമി അളക്കാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ അറിയിച്ചതോടെ സർവേ സംഘം മേലാധികാരികളുമായി ബന്ധപ്പെട്ട് അളവ് നടത്താതെ തിരിച്ചുപോയി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story