Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപെയ്യട്ടെ അക്ഷരമഴ

പെയ്യട്ടെ അക്ഷരമഴ

text_fields
bookmark_border
വേങ്ങര: വായനദിനത്തിൽ അക്ഷരമഴ പെയ്യിച്ച് കുറ്റൂർ നോർത്ത് കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ വേറിട്ട കാഴ്ചയൊരുക്കി. സ്കൂളിലെ കലാധ്യാപക‍​െൻറ നേതൃത്വത്തിൽ വിദ്യാർഥികളായ അമീനുദ്ദീൻ, സായ്കൃഷ്ണ, കാർത്തികേയൻ, ബിന്യ, പ്രബിത, അനഘ, സംവൃത തുടങ്ങിയവരാണ് പാഴ്‌വസ്തുക്കളും പേപ്പറുകളും ഉപയോഗിച്ച് വലിയ പുസ്തകങ്ങളും അതിലേക്ക് പെയ്തിറങ്ങുന്ന അക്ഷരങ്ങളും നിർമിച്ചത്. ക്ലാസുതല ലൈബ്രറികളുടെ ശാക്തീകരണം, കുട്ടികൾ വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള ചർച്ച, പുതിയ സാഹിത്യ കൃതികളുടെ പരിചയപ്പെടൽ, പിറന്നാളിന് മധുരമായ് 'പുസ്തകം സമ്മാനം' പദ്ധതി, ക്വിസ് മത്സരം, വായന മത്സരം തുടങ്ങിയവയും നടത്തി. ചടങ്ങിൽ പ്രധാനാധ്യാപകൻ പി.ബി. അനിൽകുമാർ, ബേബി ജോൺ, ഷാജിത്ത്, സംഗീത, ശോഭന, അനുസ്മിത തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story