Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബ്രസീലിനും...

ബ്രസീലിനും അർജൻറീനക്കും സമനില, ജർമനിക്ക്​ തോൽവി; ​േട്രാളി തോറ്റ്​ ആരാധകർ

text_fields
bookmark_border
മലപ്പുറം: ലോകം ഒരു പന്തിലേക്ക് ചുരുങ്ങിയ ഉത്സവം കൊടിയേറിയിട്ട് ഒരാഴ്ച പിന്നിടുേമ്പാൾ കാൽപന്തുകളിയുടെ രാജാക്കന്മാരെ ചങ്കിൽ കൊണ്ടുനടക്കുന്ന ആരാധക പടക്ക് നിരാശ. മെസിയും നെയ്മറും റൊണാൾഡോയും ജർമൻ പടയുമൊക്കെ നിരന്നുനിന്ന തെരുവോരങ്ങളിൽ ഫ്ലക്സുകളിലും കട്ടൗട്ടുകളിലുമായി അവർ തീർത്ത വീറും വാശിയുമൊന്നും കളിക്കളത്തിൽ കാണാതെ േപായത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. മെസിയെന്ന അതികായ​െൻറ ബൂട്ടുകൾ മൈതാനത്ത് കവിത രചിക്കുന്നത് പ്രതീക്ഷിച്ച് ടി.വിയുടെ മുന്നിലിരുന്നവർ കാൽപന്തുകളിയിലെ കുഞ്ഞന്മാരിലൊരാളായ െഎസ്ലൻഡിനോട് അർജൻറീന സമനിലയിൽ കുടുങ്ങുന്നതിന് സാക്ഷികളായി. ആദ്യ ഷോക്ക്. ആ സമനില ബ്രസീൽ ഫാൻസുകാർക്ക് ചാകരയായിരുന്നു. കളി തീർന്ന് നിമിഷങ്ങൾക്കുള്ളിൽ സമൂഹ മാധ്യമങ്ങളിൽ ട്രോളുകളുടെ പെരുമഴ പെയ്തു. ഇൗ കളിക്ക് മുമ്പുനടന്ന സ്പെയിൻ-പോർച്ചുഗൽ പോരാട്ടം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാന്ത്രികക്കാലുകളുടെ ബലത്തിൽ സമനിലയിൽ കലാശിച്ചിരുന്നു. ലോക ക്ലബ് ഫുട്ബാളി​െൻറ നെടുനായകത്വം വഹിക്കുന്ന റയൽ മഡ്രിഡ്, ബാഴ്സലോണ എന്നിവർക്കായി ബൂട്ടണിയുന്ന ഏഴുപേരടക്കം ലോകത്തെ ഏറ്റവും മികച്ചതാരങ്ങളുമായി എത്തിയ സ്പെയി​െൻറ ആരാധകർക്ക് നിരാശയും റൊണാൾഡോയുടെ ഇഷ്ടക്കാർക്ക് പെരുന്നാളും സമ്മാനിച്ചു ആ മത്സരം. മെസിയെ ഒന്നുകുത്തി അർജൻറീന ആരാധകരെ നോവിക്കാനും റൊണാൾഡോയുടെ ഹാട്രിക്കിനെ ചിലർ ഉപയോഗിച്ചു. അർജൻറീനക്ക് പിറകെ ബ്രസീലി​െൻറ ഉൗഴമായിരുന്നു പിന്നീട്. ചങ്കിടിപ്പാണ് കാനറികൾ എന്നൊക്കെ വീരവാദം മുഴക്കി നെയ്മറിനെയും കൂട്ടരെയും തോളിലേറ്റി ബ്രസീൽ-സ്വിറ്റ്സർലൻഡ് കളി കാണാനിരുന്നവർ തലയിൽ മുണ്ടിട്ടാണ് മടങ്ങിയത്. കാരണം, അർജൻറീനക്ക് പിറകെ ബ്രസീലും സമനിലയിൽ കുരുങ്ങുമെന്ന് അവർ ഉറക്കത്തിൽ പോലും നിനച്ചിരുന്നില്ല. മെക്സിക്കൻ തിരമാലകളിൽ ആടിയുലഞ്ഞ് മറിഞ്ഞ ജർമൻ കപ്പലും ആരാധക കൂട്ടങ്ങൾക്ക് കടുത്ത നിരാശയാണ് സമ്മാനിച്ചത്. കിരീട സാധ്യത കൽപിക്കുന്ന ടീമുകളിലൊന്നായ ഫ്രാൻസ് മാത്രമാണ് പെരുമക്കൊത്ത് പന്തുതട്ടിയെന്ന് പറയാവുന്നത്. ഏറ്റവും ഒടുവിൽ സമാപിച്ച ഇംഗ്ലണ്ട്-തുനീഷ്യ മത്സരത്തിൽ അധിക സമയത്തെ ഗോളിലൂടെ ജയം ഇംഗ്ലീഷുകാർക്കൊപ്പം നിന്നെങ്കിലും അത്ര സുഗമമായിരുന്നില്ല. ഇനി കാവിലെ പാട്ടുമത്സരത്തിന് കാണാമെന്ന സിനിമ ഡയലോഗുപോലെ താര രാജാക്കന്മാർ അടുത്ത റൗണ്ടിൽ ജയം തിരിച്ചുപിടിക്കുമെന്ന വിശ്വാസത്തിലാണ് ആരാധക കൂട്ടങ്ങൾ. പടം mpgma1 മലപ്പുറത്ത് അർജൻറീനയുടെ കളി കാണുന്നവർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story