Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 10:42 AM IST Updated On
date_range 20 Jun 2018 10:42 AM ISTനന്നമ്പ്ര പഞ്ചായത്ത് ഭരണസമിതിയിലെ അഴിച്ചുപണി: സ്ഥിരംസമിതി അധ്യക്ഷർ ഇന്ന് സ്ഥാനമേൽക്കും
text_fieldsbookmark_border
തിരൂരങ്ങാടി: നന്നമ്പ്ര ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലെ അഴിച്ചുപണിയുടെ ഭാഗമായി പുതിയ സ്ഥിരം സമിതി അധ്യക്ഷൻ ബുധനാഴ്ച സ്ഥാനമേൽക്കും. അംഗങ്ങളായ കാവുങ്ങൽ ഫാത്തിമ (ക്ഷേമകാര്യം), സമീർ പൊറ്റാണിക്കൽ (വികസനം) എന്നിവരാണ് കാലത്ത് 11ന് സ്ഥാനമേൽക്കുക. നേരത്തെ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷയായിരുന്ന തേറാമ്പിൽ ആസ്യ വൈസ്പ്രസിഡൻറ് ആയി ചുമതലയേറ്റതോടെയാണ് ഈ സ്ഥാനത്തേക്ക് വൈസ് പ്രസിഡൻറ് സ്ഥാനം രാജിവെച്ച കാവുങ്ങൽ ഫാത്തിമയെ തെരഞ്ഞെടുത്തത്. വികസന സ്ഥിരം സമിതി അധ്യക്ഷൻ ഊർപ്പായി സൈതലവി രാജിവെച്ച ഒഴിവിലേക്ക് സമീറിനെയും തെരഞ്ഞെടുക്കുകയായിരുന്നു. വൈസ്പ്രസിഡൻറായി തേറാമ്പിൽ ആസ്യ കഴിഞ്ഞയാഴ്ച സ്ഥാനമേറ്റിരുന്നു. പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേരത്തെയുള്ള തീരുമാന പ്രകാരമാണ് ഭരണസമിതിയിലെ അഴിച്ചുപണി നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story