Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 10:38 AM IST Updated On
date_range 20 Jun 2018 10:38 AM ISTകനത്ത മഴയിലും കർമനിരതരായി വൈദ്യുതി ജീവനക്കാർ
text_fieldsbookmark_border
വള്ളിക്കുന്ന്: ലോകകപ്പ് ഫുട്‌ബാൾ ആരംഭിച്ചതോടെ ഇടവേളകൾ ഇല്ലാതെ ജോലി ചെയ്യേണ്ട ഗതികേടിലാണ് വൈദ്യുതിവകുപ്പ് ജീവനക്കാർ. കനത്ത മഴയാണെങ്കിലും മുടങ്ങിയ വൈദ്യുതി ബന്ധം പുനഃസ്‌ഥാപിക്കാൻ കഠിന പ്രയത്നത്തിലാണിവർ. ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകിയും മുറിഞ്ഞുവീണും ഒരു സെക്‌ഷനിൽ തന്നെ നിരവധി വൈദ്യുതിത്തൂണുകളും ലൈനുകളുമാണ് ഒരേ സമയം തകർന്ന് വീഴുന്നത്. കാറ്റും മഴയും വൈദ്യുതി പുനഃസ്‌ഥാപിക്കാൻ തടസ്സമാണെങ്കിലും മഴക്കോട്ട് അണിഞ്ഞ് വൈദ്യുതിത്തൂണുകളിലും മറ്റും കയറി ജീവനക്കാർ ജോലി ചെയ്യുന്നത് പതിവുകാഴ്ചയാണ്. മഴക്കാലരോഗങ്ങൾ അലട്ടിയിട്ടും ലീവ് എടുക്കാതെയാണ് പലരും ജോലിക്കെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story