Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 10:38 AM IST Updated On
date_range 20 Jun 2018 10:38 AM ISTശുചീകരണം കഴിഞ്ഞ് ഏറെയായില്ല; അരീക്കോട് പട്ടണം മാലിന്യകേന്ദ്രമാവുന്നു
text_fieldsbookmark_border
അരീക്കോട്: ഏകദിന ശുചിത്വ പരിപാടി കഴിഞ്ഞ് ആഴ്ചകൾ കഴിഞ്ഞപ്പോഴേക്കും അരീക്കോട് പട്ടണം ചീഞ്ഞു നാറുന്നു. ബസ് സ്റ്റാൻഡിലുള്ള പൊതു ശൗചാലയത്തിെൻറ പരിസരം മാലിന്യം നിറഞ്ഞ് രോഗാണുകേന്ദ്രമായി മാറിയിരിക്കുകയാണ്. വാർഡ് തലങ്ങളിൽ ശുചീകരണ പ്രവൃത്തികൾ നടത്താൻ നിർദേശം നൽകിയിരുന്നെങ്കിലും പട്ടണത്തിെൻറ മധ്യഭാഗത്ത് മാലിന്യമൊഴിയുന്നില്ല. കൊതുകിെൻറ ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കാൻ ജനകീയ പ്രവർത്തനങ്ങൾക്ക് രൂപം നൽകിയ അധികൃതർ പഞ്ചായത്തിെൻറ അധീനതയിലുള്ള പൊതു ശൗചാലയ പരിസരം ശുചീകരിക്കാൻ നടപടി സ്വീകരിച്ചിട്ടില്ല. ബസ് സ്റ്റാൻഡിനോട് ചേർന്ന് നിൽക്കുന്ന പൊതു ശൗചാലയത്തിെൻറ വലതുഭാഗത്തും പിൻവശത്തുമാണ് പ്ലാസ്റ്റിക് മാലിന്യം ഉൾെപ്പടെയുള്ളവ കുന്നുകൂടിയിരിക്കുന്നത്. മാലിന്യം കുന്നുകൂടിയതും കംഫർട്ട് സ്റ്റേഷനിലെ ദുർഗന്ധവും കാരണം യാത്രക്കാർ മൂക്കു പൊത്തേണ്ട അവസ്ഥയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story