Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 10:35 AM IST Updated On
date_range 20 Jun 2018 10:35 AM ISTനിലമ്പൂര്‍ ഗവ. കോളജ് പൂക്കോട്ടുംപാടത്ത് പ്രവര്‍ത്തനം ആരംഭിച്ചു
text_fieldsbookmark_border
പൂക്കോട്ടുംപാടം: നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ സര്‍ക്കാര്‍ അനുവദിച്ച ഗവ. കോളജ് പൂക്കോട്ടുംപാടത്ത് പ്രവര്‍ത്തനം ആരംഭിച്ചു. ഇതിെൻറ ഭാഗമായി ഈ അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികൾക്ക് ചൊവ്വാഴ്ച്ച തുടക്കമായി. ഏറെ കാലത്തെ അഭിപ്രായ വ്യത്യാസങ്ങള്‍ക്കും നിയമ പോരാട്ടങ്ങള്‍ക്കും ഒടുവിലാണ് 2018-19 അധ്യയന വര്‍ഷത്തില്‍ പൂക്കോട്ടുംപാടത്ത് കോളജ് പ്രവര്‍ത്തനം തുടങ്ങാന്‍ മന്ത്രിസഭ യോഗവും കാലിക്കറ്റ് സര്‍വകലാശാലയും അനുമതി നല്‍കിയത്. ഇതേതുടര്‍ന്ന് ആദ്യഘട്ടത്തില്‍ 40 സീറ്റുകളുള്ള ബി.കോം (ഫിനാന്‍സ്), 24 സീറ്റുകള്‍ വീതമുള്ള ബി.എ (ജിയോഗ്രഫി), ബി.എ (മലയാളം) കോഴ്‌സുകള്‍ നടത്താനാണ് സര്‍വകലാശാല അനുമതി നല്‍കിയിട്ടുള്ളത്. ഇതോടെ പ്ലസ് ടു ഫലം പുറത്തുവന്നതിന് ശേഷം പൂക്കോട്ടുംപാടത്തെ ഗവ. കോളജിന് ആദ്യ പരിഗണന നല്‍കി 5106 വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കി. തുടര്‍ന്ന് ആദ്യ അലോട്ട്മെൻറ് പുറത്തുവന്നത് പ്രകാരം സര്‍വകലാശാല നിര്‍ദേശ പ്രകാരം ഈ മാസം 19 മുതല്‍ 22 തീയതിക്കുള്ളില്‍ വിദ്യാര്‍ഥികളെ ചേര്‍ക്കാനുള്ള നടപടിക്രമങ്ങള്‍ കോളജിൽ ആരംഭിച്ചു. അമരമ്പലം പഞ്ചായത്തിലെ തോട്ടേക്കാടുള്ള കെ. സ്‌നേഹയെന്ന വിദ്യാര്‍ഥിയാണ് കോളജിലെ ആദ്യ അഡ്മിഷന്‍. ബി.കോമാണ് സ്‌നേഹ തെരഞ്ഞെടുത്ത വിഷയം. കോളജിെൻറ താല്‍ക്കാലിക ഓഫിസില്‍ നടന്ന ചടങ്ങില്‍ കോളജ് സ്പെഷല്‍ ഓഫിസര്‍ പ്രഫ. സി.ടി. സലാഹുദ്ദീന്‍ വിദ്യാര്‍ഥികളില്‍നിന്നും അപേക്ഷ ഏറ്റുവാങ്ങി. നാല് അപേക്ഷകളാണ് ആദ്യദിവസം സ്വീകരിച്ചത്. ജൂലൈ രണ്ടിന് കാളികാവ് റോഡിലുള്ള സിറ്റി ട്രേഡ് സെൻററിെൻറ മുകളിലത്തെ നിലയില്‍ ക്ലാസുകള്‍ ആരംഭിക്കും. കോളജിലേക്ക് ആദ്യവര്‍ഷം വേണ്ട എട്ട് അധ്യാപക തസ്തികകളില്‍ കോമേഴ്‌സ്, മലയാളം, അറബി, ഇംഗ്ലീഷ് വിഷയങ്ങളില്‍ സ്ഥിരം അധ്യാപകരെ നിയമിച്ചിട്ടുണ്ട്. ഹിന്ദി, ജിയോഗ്രഫി വിഷയങ്ങള്‍ക്കുള്ള ഒഴിവിലേക്ക് പി.എസ്.സി നിയമന ഉത്തരവ് നല്‍കിയതായും പ്രിന്‍സിപ്പൽ, മറ്റു ഓഫിസ് ജീവനക്കാരുടെ ഒഴിവുകളും ഉടന്‍ നികത്തുമെന്നും സ്‌പെഷല്‍ ഓഫിസര്‍ പറഞ്ഞു. കോളജിനു സ്വന്തമായി സ്ഥലം കണ്ടെത്തി കെട്ടിടങ്ങൾ ഒരുക്കാനും കോളജ് വികസനം സാക്ഷാത്ക്കരിക്കാനുമായി അമരമ്പലം പഞ്ചായത്തിലെ വ്യാപാരി വ്യവസായി ഏകോപന സമിതിയും വിവിധ രാഷ്ട്രീയ, സാമൂഹിക, സന്നദ്ധ പ്രവർത്തകരും ഒറ്റക്കെട്ടായി പരിശ്രമിച്ചു വരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story