Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 10:35 AM IST Updated On
date_range 20 Jun 2018 10:35 AM ISTലോകകപ്പ് തുടങ്ങിയിട്ടും തിരക്കൊഴിയാതെ 'കിക്കോഫ്'
text_fieldsbookmark_border
കോട്ടക്കൽ: മലപ്പുറത്തിെൻറ ഫുട്ബാൾ മുഹബ്ബത്തിന് ആവേശം കൂട്ടി കോട്ടക്കലിലെ സ്ഥാപനമായ കിക്കോഫും. മൂന്ന് മാസത്തോളമായി ജഴ്സി, തൊപ്പി, പതാക, ടാറ്റു തുടങ്ങിയവ ഒരുക്കുന്ന തിരക്കിലാണ് ഇവിടുത്തെ തൊഴിലാളികൾ. നാല് വർഷത്തിലൊരിക്കലെത്തുന്ന ലോകകപ്പിനെ ഇവർ ഗംഭീരമായി വരവേറ്റു. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫുട്ബാൾ കമ്പക്കാർ ഇഷ്ട ടീമുകളുടെ ജഴ്സിക്കും തൊപ്പിക്കും കൊടികൾക്കുമായി ഇവിടെയെത്തുന്നു. പ്രമുഖ സ്പോർട്സ് സ്ഥാപനങ്ങൾ നൽകുന്ന ഓർഡറുകൾ തയാറാക്കാൻ കൊണ്ടുപിടിച്ച പണിയിലായിരുന്നെങ്കിലും മലപ്പുറത്തെ ഫുട്ബാൾ പ്രേമികളെ നിരാശരാക്കിയില്ല. കഴിഞ്ഞ ലോകകപ്പ് സീസണെ അപേക്ഷിച്ച് മികച്ച കച്ചവടമാണ് നടക്കുന്നതെന്നും ബ്രസീൽ, അർജൻറീന ടീമുകളുടെ ജഴ്സികൾക്കാണ് ആവശ്യക്കാർ ഏറെയെന്നും കിക്കോഫ് എം.ഡി തോപ്പിൽ ഷാജഹാൻ പറഞ്ഞു. പതിനഞ്ചോളം രാജ്യങ്ങളുടെ ജഴ്സിയും പതാകയും ഇവിടെ ലഭിക്കും. ബ്രസീലും അർജൻറീനയും കഴിഞ്ഞാൽ സ്പെയിൻ, ജർമനി, പോർച്ചുഗൽ, ഇംഗ്ലണ്ട്, ഫ്രാൻസ് തുടങ്ങിയ ടീമുകളുടെതിനും ആവശ്യക്കാരെത്തുന്നു. ലോകകപ്പ് തുടങ്ങിയിട്ടും തിരക്കിന് കുറവില്ല. കൽപറ്റ സ്വദേശിയായ ഷാജഹാൻ ആറുവർഷം മുമ്പാണ് ഈ സംരംഭത്തിത് തുടക്കം കുറിച്ചത്. mplrs1 കോട്ടക്കലിലെ കിക്കോഫിൽ ജഴ്സികൾ തയാറാക്കുന്ന ജീവനക്കാർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story