Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 10:30 AM IST Updated On
date_range 20 Jun 2018 10:30 AM ISTബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയത് ജനപ്രിയമല്ലാത്ത തീരുമാനം ^മഹ്ബൂബ മുഫ്തി
text_fieldsbookmark_border
ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയത് ജനപ്രിയമല്ലാത്ത തീരുമാനം -മഹ്ബൂബ മുഫ്തി ഖുർശിദ് വാനി ശ്രീനഗർ: ജമ്മു-കശ്മീരിൽ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയത് ജനപ്രിയമല്ലാത്ത തീരുമാനമായിരുന്നുവെന്ന് മുഖ്യമന്ത്രിയും പീപ്ൾസ് ഡെമോക്രാറ്റിക് പാർട്ടി (പി.ഡി.പി) പ്രസിഡൻറുമായ മഹ്ബൂബ മുഫ്തി. ഇതിലൂെട പി.ഡി.പിക്കാണ് ഏറെ നഷ്ടമുണ്ടായത്. ഗവർണർ എൻ.എൻ. വോറക്ക് രാജിക്കത്ത് നൽകിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. തെൻറ പിതാവ് മുഫ്തി മുഹമ്മദ് സയ്യിദ് ഏറെ ആലോചിച്ച ശേഷമാണ് 2014ൽ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയത്. കേന്ദ്രത്തിൽ അധികാരത്തിലുള്ള ബി.ജെ.പി സംസ്ഥാനത്ത് കശ്മീർ, ജമ്മു മേഖലകൾ തമ്മിലുള്ള അകലം ഇല്ലാതാക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഇത്തരമൊരു തീരുമാനമെടുത്തത്. സഖ്യസർക്കാറിെൻറ പരിപാടികൾ നടപ്പാക്കാൻ പി.ഡി.പി ആത്മാർഥമായി ശ്രമിച്ചിട്ടുണ്ട്. 2016ൽ ഹിസ്ബ് കമാൻഡർ ബുർഹാൻ വാനി കൊല്ലപ്പെട്ട ശേഷം കല്ലേറിൽ പ്രതികളായ യുവാക്കൾക്കെതിരായ 11,000 കേസുകൾ പിൻവലിച്ചിട്ടുണ്ട്. റമദാനിൽ തീവ്രവാദികൾക്കെതിരെ സൈനിക നടപടി നിർത്തിവെച്ചത് സാധാരണക്കാർക്ക് ഏറെ ആശ്വാസകരമായിരുന്നു. എന്നാൽ, തീവ്രവാദികൾ ഇതിന് അനുകൂലമായി പ്രതികരിക്കാത്തതിനാൽ ഇത് പരാജയപ്പെട്ടു. പ്രായോഗിക സമീപനങ്ങളിലൂടെയും ചർച്ചയിലൂടെയും അനുരഞ്ജനത്തിലൂടെയും കശ്മീരിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം തുടരും. വിഘടനവാദികളുമായും പാകിസ്താനുമായും ചർച്ച നടത്തി മാത്രമേ സംസ്ഥാനത്ത് ശാശ്വത സമാധാനം കൊണ്ടുവരാൻ സാധിക്കുകയുള്ളൂ. ഇനിയൊരു സഖ്യ സർക്കാറിന് താൽപര്യമില്ലെന്ന് ഗവർണറെ അറിയിച്ചിട്ടുണ്ടെന്ന് മഹ്ബൂബ മുഫ്തി പറഞ്ഞു. അതേസമയം, ഏതെങ്കിലും പാർട്ടിയുമായി സഖ്യമുണ്ടാക്കി സംസ്ഥാനത്ത് സർക്കാറുണ്ടാക്കില്ലെന്ന് നാഷനൽ കോൺഫറൻസ് വൈസ്പ്രസിഡൻറ് ഉമർ അബ്ദുല്ല മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഗവർണർ ഭരണം ഏർപ്പെടുത്തി സംസ്ഥാനത്ത് സ്ഥിതി ശാന്തമായ ശേഷം എത്രയുംപെെട്ടന്ന് തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഗവർണർ എൻ.എൻ. വോറയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story