Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിലമ്പൂർ-രാജ്യറാണി...

നിലമ്പൂർ-രാജ്യറാണി സ്വതന്ത്ര സർവിസ് പാതിവഴിയിൽ

text_fields
bookmark_border
മലപ്പുറം: സ്വതന്ത്ര ട്രെയിനാക്കിയ നിലമ്പൂർ-രാജ്യറാണി എക്സ്പ്രസ് സർവിസ് ആരംഭിക്കുന്നത് നീളുന്നു. പ്രഖ്യാപനം നടത്തി മാസങ്ങൾ പിന്നിട്ടിട്ടും കേന്ദ്ര റെയിൽവേ മന്ത്രാലയത്തി​െൻറ ഭാഗത്തുനിന്ന് കൂടുതൽ നടപടികളുണ്ടായിട്ടില്ല. കോച്ചുകൾ ലഭ്യമാകുന്ന മുറക്ക് സർവിസ് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി ജി. സുധാകരൻ പി. ഉബൈദുല്ലയുടെ ചോദ്യത്തിന് മറുപടിയായി നിയമസഭയിൽ പറഞ്ഞു. എ.സി ടു ടയർ -1, എ.സി 3 ടയർ -2, സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ച് -7, ജനറൽ കമ്പാർട്ട്മ​െൻറ് -4, എസ്.എൽ.ആർ -2 എന്നിങ്ങനെ 16 കോച്ചുകൾ ട്രെയിനിനുണ്ടാവും. കൊച്ചുവേളിയിൽ നിന്നാകും നിലമ്പൂരിലേക്കുള്ള സർവിസ് പുറപ്പെടുക. നിലവിൽ തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസിൽ ചേർത്താണ് ഷൊർണൂർ വരെ രാജ്യറാണി സർവിസ് നടത്തുന്നത്. ഷൊർണൂരിൽനിന്ന് അമൃത എക്സ്പ്രസി​െൻറ 15 കോച്ചുകൾ മധുരയിലേക്കും എട്ടെണ്ണം നിലമ്പൂരിലേക്കും പോവുകയാണിപ്പോൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story