Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2018 11:05 AM IST Updated On
date_range 19 Jun 2018 11:05 AM ISTഇന്ന് വായനദിനം: കോട്ടക്കലിലേക്ക് വരൂ, 'അമ്മവായന'യിൽ പുതിയ ലോകം തുറക്കാം
text_fieldsbookmark_border
കോട്ടക്കൽ: സീരിയലുകൾ കണ്ടുമടുത്തവരാണോ നിങ്ങൾ. എങ്കിൽ കോട്ടക്കലിലേക്ക് വരിക. ഇവിടെ അമ്മമാർക്കൊപ്പമിരുന്ന് നിങ്ങൾക്ക് വായനയുടെ പുതിയ വാതായനങ്ങൾ തേടാം. മക്കൾക്കും പേരക്കുട്ടികൾക്കും മുന്നിൽ കഥയുടെ, സ്നേഹത്തിെൻറ പുതിയ ലോകംതുറക്കാം. കോട്ടപ്പടി പാണ്ഡമംഗലത്തെ സ്വന്തം വീട്ടിൽ ഇതിനായി ഒരു കുഞ്ഞു മുറി സജ്ജീകരിച്ചിരിക്കുകയാണ് അധ്യാപികയായ കൃഷ്ണ. അഞ്ചുവർഷം മുമ്പ് കുരുന്നുകൾക്ക് അറിവുകൾ പകർന്ന് നൽകാൻ ഹരിശ്രീ നോളജ് എന്ന പേരിൽ ആരംഭിച്ച ലൈബ്രറിയാണ് ഇന്ന് അമ്മമാരുടെ അറിവിൻ കൂട്ടായ്മയായി തീർന്നത്. പഠനകാലയളവിൽ വിദ്യാർഥികൾക്ക് സമയമില്ലാതെയായതോടെ രക്ഷിതാക്കൾ ലൈബ്രറിയെ സ്വീകരിക്കുകയായിരുന്നു. അവരുടെ അഭ്യർഥന പ്രകാരം വീട്ടിലെ മുകൾ നിലയിൽ ലൈബ്രറിയൊരുക്കി. 'അമ്മ വായന'യെന്ന് പേരും നൽകി. 250ഓളം പുസ്തകങ്ങളാണ് ഒരുക്കിയത്. കൃഷ്ണ ടീച്ചറുടെ ഒഴിവുസമയങ്ങളിലും വൈകുന്നേരങ്ങളിലുമാണ് വായനശാല പ്രവർത്തനം. രജിസ്റ്ററിൽ പേരുചേർത്ത് പുസ്തകങ്ങൾ വീട്ടിലേക്ക് കൊണ്ടുപോകാം. നോവലുകൾ, പുരാണങ്ങൾ, ആധ്യാത്മിക പുസ്തകങ്ങൾ, സാഹിത്യങ്ങൾ അങ്ങനെ പോകുന്നു ശേഖരങ്ങൾ. സീരിയലുകളുടെ അതിപ്രസരത്തിൽനിന്ന് വീട്ടമ്മമാരെ വായനയുടെ ലോകത്തേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് ടീച്ചർ പറയുന്നു. രണ്ടുമാസം മുമ്പ് ആരംഭിച്ച വായനശാലയിൽ 25ഓളം അംഗങ്ങളാണുള്ളത്. വായനക്കൊപ്പം ചർച്ചകളും മറ്റും നടത്തിയാണ് പ്രയാണം. റിട്ട. അധ്യാപകനായ ഭർത്താവ് രാജെൻറ പ്രോത്സാഹനവും മക്കളായ ഡോ. ശ്രീലക്ഷ്മി രാജ്, കൃഷ്ണരാജ് എന്നിവരുടെ പിന്തുണയും കൂരിയാട് എ.എം.എൽ.പി സ്കൂൾ അധ്യാപികയായ കൃഷ്ണ ടീച്ചർക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story