Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2018 10:30 AM IST Updated On
date_range 19 Jun 2018 10:30 AM ISTയു.എ.ഇയിൽ പൊതുമാപ്പ് പ്രഖ്യാപിക്കും
text_fieldsbookmark_border
അബൂദബി: വിസ നിയമങ്ങൾ ലംഘിച്ച് യു.എ.ഇയിൽ തുടരുന്ന വിദേശികൾക്ക് സർക്കാർ പൊതുമാപ്പ് പ്രഖ്യാപിക്കും. ഇത് സംബന്ധിച്ച സൂചനകൾ ഫെഡറൽ അതോറിറ്റി ഫോർ െഎഡൻറിറ്റി ആൻറ് സിറ്റിസൺഷിപ്പ് (എഫ്.എ.െഎ.സി.) അധികൃതർ നൽകി. ന്യായമായ പിഴ ഒടുക്കി നിയമാനുസൃതം യു.എ.ഇയിൽ തുടരാനോ അതല്ലെങ്കിൽ സ്വമേധയാ രാജ്യം വിട്ടുപോകാനോയുള്ള അവസരം വിദേശികൾക്ക് നൽകുമെന്ന് എഫ്.എ.െഎ.സി. ചെയർമാൻ അലി മുഹമ്മദ് ബിൻ ഹമ്മാദ് അൽ ശാംസി പറഞ്ഞു. അനധികൃതമായി താമസിച്ചതിനുള്ള പിഴയോ മറ്റ് നിയമനടപടികളോ ഇവർക്ക് നേരിടേണ്ടിവരില്ല. ഏതാനും ആഴ്ചകൾക്കുള്ളിൽ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. 'പദവി ശരിയാക്കൂ; സ്വയം സംരക്ഷിക്കൂ' എന്ന പേരിലായിരിക്കും പൊതുമാപ്പ് നടപ്പാക്കുക. 2013 ൽ രണ്ട് മാസം നീണ്ട പൊതുമാപ്പ് കാലയളവ് പ്രഖ്യാപിച്ചിരുന്നു. 62000 േപരാണ് ഇതിെൻറ ആനുകൂല്ല്യം പ്രയോജനപ്പെടുത്തിയത്. വിസ നിയമങ്ങളിൽ അയവ് വരുത്തിയ സർക്കാർ തീരുമാനത്തിെൻറ ചുവടുപിടിച്ചാണ് പൊതുമാപ്പും നടപ്പാക്കുന്നത്. വിസ കാലാവധി കഴിഞ്ഞ് തങ്ങിയവർക്കും അനധികൃതമായി രാജ്യത്ത് എത്തിയവർക്കും സ്വമേധയാ മുന്നോട്ടു വന്നാൽ നാട്ടിലേക്ക് മടങ്ങാൻ അവസരമൊരുക്കാനാണ് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം നിർദേശിച്ചിരിക്കുന്നത്. തൊഴിലന്വേഷണത്തിനെത്തി കാലാവധി കഴിഞ്ഞും യു.എ.ഇയിൽ കഴിയുന്നവർക്ക് ഇവിടെ ജോലിയിൽ തുടരാൻ ആഗ്രഹമുണ്ടെങ്കിൽ അതിനായി ആറു മാസ കാലവധിയുള്ള വിസ അനുവദിക്കാനും മന്ത്രിസഭാ യോഗം നിർദേശിച്ചിരുന്നു. പൊതുമാപ്പ് സംബന്ധിച്ച സംശയങ്ങൾ പരിഹരിക്കാൻ ടോൾ ഫ്രീ ടെലിഫോൺ നമ്പർ ഏർപ്പെടുത്തുമെന്ന് വിദേശകാര്യ വകുപ്പ് ആക്ടിങ് ഡയറക്ടർ ബ്രിഗേഡിയർ സയിദ് റാകാൻ അൽ റാശ്ദി പറഞ്ഞു. ഇൗ അവസരം ഉപയോഗിക്കാതെ നിയമലംഘനം നടത്തുന്നവർക്ക് കടുത്ത നിയമനടപടികളും പിഴയും നേരിടേണ്ടിവരുമെന്നും അേദ്ദഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story