Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭക്ഷണം പാചകം...

ഭക്ഷണം പാചകം ചെയ്യുന്നതിനിടെ സ്​റ്റൗവിൽനിന്ന് പൊള്ളലേറ്റ യുവതി മരിച്ചു

text_fields
bookmark_border
വാളയാർ: നോമ്പുതുറക്കാൻ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ മണ്ണെണ്ണ സ്റ്റൗവിൽനിന്ന് തീപടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കഞ്ചിക്കോട് ചുള്ളിമട വി.വി കോളജ് റോഡിൽ ജംഷീറി‍​െൻറ ഭാര്യ ലുബ്ന സനാഫറാണ് (24) തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയി‍ൽ വെള്ളിയാഴ്ച മരിച്ചത്. ജൂൺ ഒമ്പതിന് വൈകീട്ട് ആറരയോടെയാണ് സംഭവം. പാചകത്തിനിടെ സ്റ്റൗവിൽനിന്ന് തീ ആളിക്കത്തി ഇവരുടെ ദേഹത്തേക്ക് പടരുകയായിരുന്നു. അടുക്കളയിൽനിന്ന് വീടി​െൻറ മറ്റ് ഇടങ്ങളിലേക്കും തീപടർന്നെങ്കിലും അഗ്നിശമനസേനയുടെ സമയോചിത ഇടപെടൽ വൻ അപകടം ഒഴിവാക്കി. ലുബ്നക്ക് മുഖത്തും കഴുത്തിനും താഴെയുമാണ് പൊള്ളലേറ്റത്. ആദ്യം പാലക്കാട് ജില്ല ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story