Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആരാധകർക്ക് നിരാശ...

ആരാധകർക്ക് നിരാശ സമ്മാനിച്ച് അർജൻറീന

text_fields
bookmark_border
മലപ്പുറം: ലോകകപ്പ് ഫുട്ബാളിൽ നവാഗതരായ ഐസ്ലൻഡിനോട് ആദ്യ മത്സരത്തിൽതന്നെ സമനിലയിൽ പിരിയേണ്ടിവന്നത് അർജൻറീനയുടെ ആരാധകർക്ക് കടുത്ത നിരാശയായി. മെസി പെനാൽറ്റി മിസാക്കുക കൂടി ചെയ്തതോടെ കടുത്ത മെസി ആരാധകർ പോലും നിരാശയിലാണ്. വെള്ളിയാഴ്ച ക്രിസ്ത്യാനോ റൊണാൾഡോയുടെ ഹാട്രിക് പ്രകടനം അക്ഷരാർഥത്തിൽ അർജൻറീനയുടെയും മെസിയുടെയും ആരാധകരെ കടുത്ത സമ്മർദത്തിലാക്കിയിരുന്നു. പെരുമക്കൊത്ത പ്രകടനം കാഴ്ചവെക്കാനാവാതെ പ്രിയ താരങ്ങൾ നിസ്സഹായരായപ്പോൾ അർജൻറീനിയൻ ആരാധകർ മ്ലാനതയിലായി. മറ്റു ടീമുകളുടെ ആരാധകരുടെ കളിയാക്കലും സാമൂഹിക മാധ്യമങ്ങളിൽ ട്രോളുകളും നിറഞ്ഞതോടെ ക്ലബുകളിൽനിന്നും ബിഗ്സ്ക്രീൻ ട​െൻറുകളിൽനിന്നും അർജൻറീനിയൻ ആരാധകർ പിൻവലിഞ്ഞു. മിഡ്ഫീൽഡിൽ ഡി മരിയയും ബിഗ്ലിയയും നിരാശപ്പെടുത്തിയെന്ന് അർജൻറീനിയൻ ആരാധകർ പറഞ്ഞു. പ്രതീക്ഷ കൈവിടില്ലെന്നും മെസിയും അഗ്യുറോയും ഓട്ടമെൻഡിയുമൊക്കെ ഫോം വീണ്ടെടുത്ത് അടുത്ത മത്സരം മുതൽ വിജയപരമ്പര തുടങ്ങുമെന്നും ആരാധകർ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story