Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2018 10:44 AM IST Updated On
date_range 14 Jun 2018 10:44 AM ISTsports മലപ്പുറത്ത് വരവേൽപ്പ് ഘോഷയാത്ര
text_fieldsbookmark_border
മലപ്പുറം: ലോകകപ്പിനോടനുബന്ധിച്ച് വിദ്യാർഥികളെയും യുവജനങ്ങളെയും അണിനിരത്തി മലപ്പുറത്ത് വരവേൽപ്പ് ഘോഷയാത്ര. സംസ്ഥാന യുവജന ക്ഷേമ ബോർഡ്, ജില്ല സ്പോർട്സ് കൗൺസിൽ, ജില്ല ഫുട്ബാൾ അസോസിയേഷൻ എന്നിവരുടെ ആഭിമുഖ്യത്തിലാണ് ഘോഷയാത്ര സംഘടിപ്പിച്ചത്. വിവിധ രാജ്യങ്ങളുടെ ജഴ്സികളണിഞ്ഞും കൊടികളേന്തിയും നിരവധിപേർ പങ്കെടുത്തു. മലപ്പുറം എം.എസ്.പി എച്ച്.എസ്.എസ്, സെൻറ് െജമ്മാസ് എച്ച്.എസ്.എസ്, ഗവ. ബോയ്സ് എച്ച്.എസ്.എസ്, ചെമ്മങ്കടവ് പി.എം.എസ്.എ എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ വിദ്യാർഥികളും ഇതിെൻറ ഭാഗമായി. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് പി. ശംസുദ്ദീൻ ഫ്ലാഗ്ഓഫ് ചെയ്തു. കുന്നുമ്മൽ ടൗൺഹാൾ പരിസരത്തുനിന്ന് ആരംഭിച്ച് നഗരം ചുറ്റി കോട്ടപ്പടിയിൽ അവസാനിച്ചു. സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം ഷരീഫ് പാലോളി, ജില്ല യൂത്ത് കോഓഡിനേറ്റർ കെ.പി. നജ്മുദ്ദീൻ, സ്പോർട്സ് കൗൺസിൽ സെക്രട്ടറി എ. രാജു, ഡി.എഫ്.എ സെക്രട്ടറി സുരേന്ദ്രൻ മങ്കട എന്നിവർ നേതൃത്വം നൽകി. സെവൻസ് എൽ ക്ലാസിക്കോയുടെ സ്മരണയിൽ അവർ വീണ്ടും അങ്കത്തിന് അരീക്കോട് ബാപ്പുസാഹിബ് സ്മാരക സ്റ്റേഡിയത്തിൽ പെരുന്നാൾ ദിനത്തിലാണ് മത്സരം അരീക്കോട്: സെവൻസ് ചരിത്രത്തിലെ പടക്കുതിരകൾ കാൽനൂറ്റാണ്ടിനുശേഷം വീണ്ടും അങ്കംകുറിക്കുന്നു. ചെറിയ പെരുന്നാൾ ദിനം അരീക്കോട് ബാപ്പുസാഹിബ് സ്മാരക സ്റ്റേഡിയം മത്സരത്തിന് സാക്ഷ്യംവഹിക്കും. ലോകകപ്പ് ഉദ്ഘാടന മത്സരം പോലെ സെവൻസ് ഫുട്ബാൾ പ്രേമികൾ കാത്തുനിൽക്കുകയാണ് സെവൻസിെൻറ ഈ എൽ ക്ലാസിക്കോക്ക് വേണ്ടി. 1992ൽ വണ്ടൂർ ജനകീയ ഫുട്ബാൾ ടൂർണമെൻറിൽ തുടർച്ചയായി അഞ്ചുദിവസം ഗാലറികളിൽ ആയിരങ്ങളെ ആവേശത്തിലാക്കിയ ടൗൺ ടീം അരീക്കോട്-കുരിക്കൾ പൈപ്പ്ലൈൻസ് മഞ്ചേരി മത്സരത്തിലെ മിന്നും താരകങ്ങളാണ് അരീക്കോട്ട് വീണ്ടും ബൂട്ട് കെട്ടുന്നത്. യുവധാര താഴത്തങ്ങാടിയാണ് മത്സരം സംഘടിപ്പിക്കുന്നത്. രണ്ടാഴ്ച മുമ്പ് 'മാധ്യമം' മലപ്പുറം ലൈവിൽ 26 വർഷം മുമ്പത്തെ ഈ മത്സരത്തെക്കുറിച്ച് വന്ന വിവരണമാണ് ഫുട്ബാൾ ആരാധകരെ വീണ്ടും ഒരുമിച്ചുകൂട്ടാൻ പ്രചോദനമായത്. അന്ന് ആഫ്രിക്കൻ കളിക്കാരെയും മറ്റും കുത്തിനിറച്ച മത്സരങ്ങളായിരുന്നില്ല. അരീക്കോട് ടീമിൽ നാട്ടുകാർ മാത്രമാണ് അണിനിരന്നത്. ഗോൾ കീപ്പർ മുജീബ് പുവത്തി, മൊക്കത്ത് ജാഫർ, കെ.വി. ജാഫർ, എം.പി. ബാപ്പുട്ടി, അൻവർ സാദത്ത് തൊട്ടോളി, സി. ഇസ്ഹാഖ്, കെ.ടി. സബക്, എം. മുജീബ്, സൈദ് ഫസൽ എന്നിവർ ഒരു ഭാഗത്ത് അണിനിരന്നപ്പോൾ മഞ്ചേരിക്ക് വേണ്ടി അന്നത്തെ ഇന്ത്യൻ ടീം തന്നെയാണ് അണിനിരന്നത്. അരീക്കോട്ടുകാർ കൂടിയായ കേരള പൊലീസ് താരങ്ങളായ യു. ഷറഫലി, പി. ഹബീബ് റഹ്മാൻ, എ. സക്കീർ, കെ. െമഹബൂബ് എന്നിവർക്ക് പുറമെ ഐ.എം. വിജയൻ, സി.വി. പാപ്പച്ചൻ, കുരികേശ് മാത്യു, കെ.ടി. ചാക്കോ എന്നിവരും ബൂട്ടണിയും. അകാലത്തിൽ പൊലിഞ്ഞുപോയ മുൻ അന്താരാഷ്ട്ര താരം സി. ജാബിർ ഈ സുന്ദര മുഹൂർത്തത്തിൽ ഉണ്ടാവില്ല എന്ന സങ്കടം ബാക്കിയാണ്. നാലുദിവസം തുടർച്ചയായി സമനിലയിൽ പിരിഞ്ഞ വണ്ടൂരിലെ ടൂർണമെൻറിെൻറ അഞ്ചാംദിനത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മഞ്ചേരിയെ അരീക്കോട് വീഴ്ത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story