Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസർട്ടിഫിക്കറ്റിനായി...

സർട്ടിഫിക്കറ്റിനായി മടങ്ങിപ്പോയ വിദ്യാർഥി വാഹനാപകടത്തിൽ മരിച്ചു

text_fields
bookmark_border
പട്ടാമ്പി: പ്ലസ് വൺ ഇൻറർവ്യൂവിന് സർട്ടിഫിക്കറ്റെടുക്കാൻ വീട്ടിലേക്ക് തിരിച്ചുപോയ വിദ്യാർഥി സ്‌കൂളിലേക്കുള്ള യാത്രയിൽ ടിപ്പറിടിച്ച് മരിച്ചു. വല്ലപ്പുഴ ചെറുകോട് തിയ്യാട്ടിൽ ഷെരീഫി​െൻറ മകൻ അൻഷിദ് (17) ആണ് മരിച്ചത്. രാവിലെ വല്ലപ്പുഴ ഹയർ സെക്കൻഡറി സ്‌കൂളിൽ ഇന്റർവ്യൂവിന് ഉമ്മ ഷഹീറയോടൊപ്പം സ്‌കൂളിലെത്തിയ അൻഷിദ് ഗ്രേസ് മാർക്കിനുള്ള ക്ലബ് സർട്ടിഫിക്കറ്റെടുക്കാനാണ് വീട്ടിലേക്ക് മടങ്ങിയത്. തിരിച്ചുവരുമ്പോൾ ചെറുകോട് വെച്ച് അൻഷിദി​െൻറ മോട്ടോർ സൈക്കിളിൽ ടിപ്പറിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ അൻഷിദ് സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്‌ത് ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സഹോദരങ്ങൾ: ഷാഹിദ്, ഷഹീം, ആഷിക്. ചിത്രം: anshid obit ptb
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story